Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ഭജന്റെ റെക്കോര്‍ഡ് തകര്‍ത്തു, അശ്വിന്‍ നമ്പര്‍ വണ്‍ സ്പിന്നര്‍!

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയമൊരുക്കിയത് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളാണ് അശ്വിന്‍ കറക്കി വീഴ്ത്തിയത്. ഒന്നാമിന്നിംഗ്‌സില്‍ രണ്ടുവിക്കറ്റുകളും അശ്വിന്‍ എടുത്തിരുന്നു. അശ്വിനും മിശ്രയും ചേര്‍ന്ന സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പകച്ചുപോയ ലങ്ക വെറും 134 റണ്‍സിന് ഓളൗട്ടായിപ്പോയി.

രണ്ട് ടെസ്റ്റുകളിലുമായി 17 വിക്കറ്റുകളാണ് അശ്വിന്‍ ഇതുവരെ വീഴ്ത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. പരമ്പരയില്‍ ഇനി ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്. മൂന്ന് ടെസ്റ്റുകളില്‍ നിന്നും 16 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്റെ റെക്കോര്‍ഡാണ് അശ്വിന്‍ തകര്‍ത്തത്. കാണൂ...

അശ്വിന്‍ സൂപ്പര്‍ സ്റ്റാര്‍

അശ്വിന്‍ സൂപ്പര്‍ സ്റ്റാര്‍

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിന്‍. 27 ടെസ്്റ്റുകളില്‍ നിന്നായി 141 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിന്റെ അക്കൗണ്ടിലുണ്ട്. ലങ്കന്‍ പര്യടനത്തില്‍ രണ്ട് കളിയില്‍ നിന്നും 17 വിക്കറ്റുകളായി. ഇനി ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്.

ഹര്‍ഭജന്‍ പുറത്തേക്ക് തന്നെ

ഹര്‍ഭജന്‍ പുറത്തേക്ക് തന്നെ

ആദ്യ ടെസ്റ്റ് കളിച്ച ഹര്‍ഭജന് വെറും 1 വിക്കറ്റ് മാത്രമാണ് കിട്ടിയത്. എന്നാല്‍ ഈ ടെസ്റ്റില്‍ അശ്വിന്‍ 10 വിക്കറ്റ് എടുത്തിരുന്നു. റെക്കോര്‍ഡ് പുസ്തകത്തില്‍ മാത്രമല്ല, ഇങ്ങനെ പോയാല്‍ ടെസ്റ്റ് ടീമിലും ഹര്‍ഭജന്‍ അശ്വിന് പിന്നിലേക്കാണ്.

സാന്നിധ്യം അറിയിച്ച് മിശ്ര

സാന്നിധ്യം അറിയിച്ച് മിശ്ര

കൊളംബോയില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഏഴ് വിക്കറ്റുകളുമായി അമിത് മിശ്രയും സാന്നിധ്യം അറിയിച്ചു. അശ്വിന്റെ ഓഫ് സ്പിന്നിനൊപ്പം മിശ്രയുടെ ലെഗ് സ്പിന്‍ കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണം വൈവിധ്യമേറിയതാകുന്നു.

കുംബ്ലെയും താഴെ

കുംബ്ലെയും താഴെ

ഹര്‍ഭജന്‍ സിംഗിനെ മാത്രമല്ല ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയെയും അശ്വിന്‍ പിന്നിലാക്കി. ലങ്കയില്‍ 3 ടെസ്റ്റില്‍ കുംബ്ലെ 13 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, August 25, 2015, 12:37 [IST]
Other articles published on Aug 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+