ഐസിസി റാങ്കിംഗ്: അശ്വിന് ഇരട്ട ഒന്നാംറാങ്ക്; വിരാട് കോലി ആദ്യ പത്തില്‍ പോലും ഇല്ല!
ദുബായ്: ഐ സി സി റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഒന്നാം ടെസ്റ്റിലെ തകര്‍പ്പന്‍ ബൗളിംഗാണ് അശ്വിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. നേരത്തെ രണ്ടാം റാങ്കിലായിരുന്നു അശ്വിന്‍. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ 7 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ ആറാം റാങ്കിലുണ്ട്.
Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!
പാകിസ്താനി സ്പിന്നറായ യാസിര്‍ ഷായെ മറികടന്നാണ് അശ്വിന്‍ ഒന്നാം റാങ്കിലെത്തിയത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഷാ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ പരാജയമായി. റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. അശ്വിനെക്കാള്‍ വെറും ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടാം റാങ്കിലുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡാണ് മൂന്നാമത്. സ്‌റ്റെയ്ന്‍ നാലാമതും.

ബൗളര്‍മാരുടെ പട്ടികയില്‍ മാത്രമല്ല ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. ഒന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ അശ്വിന്‍ കളിയിലെ താരവും ആയിരുന്നു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് രണ്ടാം റാങ്കില്‍. ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡര്‍ മൂന്നും ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് നാലും റാങ്കുകളില്‍ ഉണ്ട്. രവീന്ദ്ര ജഡേജ ഏഴാം റാങ്കിലുണ്ട്.
ബാറ്റിംഗില്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ പോലും ആദ്യ പത്തിലില്ല എന്നതാണ് രസകരമായ കാര്യം. പന്ത്രണ്ടാം സ്ഥാനത്തുള്ള വിരാട് കോലിയാണ് പട്ടികയിലെ ആദ്യത്തെ ഇന്ത്യക്കാരന്‍. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആണ് ഒന്നാം റാങ്കില്‍. ഇംഗ്‌ളണ്ടിന്റെ ജോ റൂട്ട് രണ്ടും ന്യൂസിലന്‍ഡിന്റെ വില്യംസന്‍ മൂന്നും റാങ്കുകളിലുണ്ട്. അംല, ഡിവില്ലിയേഴ്‌സ് എന്നിവരാണ് നാലും അഞ്ചും റാങ്കുകളില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications