വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ്‌സ്മാന്‍ അടിച്ചയുടന്‍ പന്ത് കൊണ്ടത് ബൗളറുടെ നെറ്റിയില്‍; അശോക് ദിന്‍ഡയ്ക്ക് പരിക്ക്

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അശോക് ദിന്‍ഡയ്ക്ക് കളിക്കിടെ പന്ത് തലയിലിടിച്ച് പരിക്ക്. കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡനില്‍ ഒരു പരിശീലന മത്സരത്തിനിടെ പന്തെറിയുമ്പോഴായിരുന്നു സംഭവം. വിവേക് സിങ്ങായിരുന്നു ബാറ്റ്സ്മാന്‍. ദിന്‍ഡ പന്തെറിഞ്ഞയുടന്‍ ഫോളോത്രൂവില്‍ വിവേകിന്റെ അടി തടയാന്‍ ശ്രമിക്കുകയായിരുന്നു. പന്ത് കൊണ്ടതാകട്ടെ നെറ്റിയിലും.

Ashok Dinda

ഒരുകൈകൊണ്ട് നെറ്റിയില്‍ പിടിച്ച് താരം മൈതാനത്ത് കിടന്നു. സഹകളിക്കാര്‍ സഹായത്തിനായി ഓടിയെത്തുകയും ചെയ്തു. ഈദന്‍ ഗാര്‍ഡനിലെ മെഡിക്കല്‍സംഘം ദിന്‍ഡയെ ഉടന്‍ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൗണ്ടില്‍നിന്നും നടന്നാണ് താരം പുറത്തേക്ക് പോയത്. ആശുപത്രിയില്‍ സ്‌കാനിങ്ങിനും മറ്റ് വിദഗ്ദ്ധ പരിശോധനകള്‍ക്കും താരത്തെ വിധേനയാക്കി.

കോലിയുടെ പൊസിഷനില്‍ താന്‍!! അമ്പരന്ന് വിജയ് ശങ്കര്‍... എന്തിനും തയ്യാറെന്ന് യുവ താരം കോലിയുടെ പൊസിഷനില്‍ താന്‍!! അമ്പരന്ന് വിജയ് ശങ്കര്‍... എന്തിനും തയ്യാറെന്ന് യുവ താരം

പരിക്ക് ഗുരുതരമല്ലെന്നും താരം ഡ്രസ്സിങ് റൂമിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്‌തെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദിന്‍ഡയ്ക്ക് രണ്ടുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 22ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തുകയായിരുന്നു ബംഗാള്‍ ടീം. 2010 മുതല്‍ 2013വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും കളിച്ച താരമാണ് ദിന്‍ഡ. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.

Story first published: Monday, February 11, 2019, 17:16 [IST]
Other articles published on Feb 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X