ട്വിറ്ററില്ല, സ്മാര്‍ട്ട് ഫോണില്ല; ആശിഷ് നെഹ്‌റ വളരെ സിംപിളാണ്, പക്ഷേ പവര്‍ഫുള്‍!
ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദ് എം എസ് ധോണിയുടെ തലയുമായി നില്‍ക്കുന്ന ഒരു ചിത്രം ട്വിറ്ററില്‍ പ്രചരിച്ചല്ലോ. എങ്ങനെ പ്രതികരിക്കുന്നു എന്ന് റിപ്പോര്‍ട്ടറുടെ ചോദ്യം. അതിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നെഹ്‌റ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. നെഹ്‌റയുടെ ഉത്തരം കേട്ട് ട്വിറ്ററില്‍ സേവാഗും രോഹിത് ശര്‍മയും അടക്കമുള്ള കളിക്കാരും ഫാന്‍സും നെഹ്‌റയെ ട്രോളുകയാണ്.
നിങ്ങളുടെ ചോദ്യം തെറ്റായ ആളോടാണ്. ഞാന്‍ ട്വിറ്ററില്‍ ഇല്ല. സോഷ്യല്‍ മീഡിയയിലും ഇല്ല. പഴയൊരു നോക്കിയ ഫോണാണ് ഉപയോഗിക്കുന്നത്. - സത്യസന്ധമായി നെഹ്‌റ മറുപടി പറഞ്ഞു. ഞാന്‍ പത്രവും വായിക്കാറില്ല. നെഹ്‌റയുടെ മറുപടി പക്ഷേ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബി സി സി ഐ പോലും ഇതിനെ ട്വിറ്ററില്‍ ട്രോള്‍ ചെയ്തു. കാണൂ ട്രോളുകള്‍...

സേവാഗ് ഒന്ന് ശ്രമിക്കാമോ
വീരേന്ദര്‍ സേവാഗ്, ആശിഷ് നെഹ്‌റയെ സോഷ്യല്‍ മീഡിയയില്‍ കൊണ്ടുവരാമോ എന്നാണ് ബി സി സി ഐ തമാശരൂപേണ ട്വീറ്റ് ചെയ്തത്. ഞാന്‍ ശ്രമിക്കാമെന്ന് സേവാഗ് ഇതിന് മറുപടിയും കൊടുത്തു.

രോഹിത് ശര്‍മയുടെ ട്രോള്‍
നെഹ്‌റ ജി ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. ഇത് പോലും പക്ഷേ നെഹ്‌റ ജിയ്ക്ക് കാണാന്‍ പറ്റുന്നില്ലല്ലോ എന്നായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ വക കമന്റ്.

മലയാളികളുടെ ട്രോള്‍
പഴയ നോക്കിയ ഫോണാണ് നെഹ്‌റ ഉപയോഹഗിക്കുന്നത് എന്ന് കണ്ട് ഞെട്ടിയ നോക്കിയ മുതലാളി - മലയാളി ട്രോളന്മാരുടെ ഭാവനയില്‍

പപ്പുവിന്റെ ഓഫീസ്
നെഹ്‌റ അണ്‍ബ്രേക്കബ്ള്‍ ആയി തുടരുന്നത് പഴയ നോക്കിയ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് എന്നാണ് ഓഫീസ് ഓപ് പപ്പു എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്.

നെഹ്‌റ എത്ര സിംപിള്‍
കോടികള്‍ സമ്പാദിക്കുന്ന നെഹ്‌റ നോക്കിയയുടെ സാദാ ഫോണ്‍ ഉപയോഗിക്കുന്നു. എന്നാല്‍ നമ്മളൊക്കെ ഐ ഫോണ്‍ വാങ്ങാന്‍ വേണ്ടി കഷ്ടപ്പെടുന്നു. - ട്വിറ്ററില്‍ കണ്ട മനോഹരമായ ഒരു കമന്റ്.

ഹാപ്പി ക്രിക്കറ്റര്‍
സ്മാര്‍ട്ട് ഫോണ്‍ ഇല്ല, ട്വിറ്റര്‍ ഇല്ല, ഫേസ്ബുക്ക് ഇല്ല. പത്രം വായിക്കാറില്ല - ലോകത്തെ ഏറ്റവും സന്തോഷവാനായ ക്രിക്കറ്റര്‍ നെഹ്‌റയായിരിക്കും എന്നാണ് ആളുകള്‍ ട്വിറ്ററില്‍ പറയുന്നത്

എല്ലാവര്‍ക്കും ഇഷ്ടം
നെഹ്‌റയുടെ ഈ മറുപടി കേട്ട് ആളുകള്‍ക്ക് ഇഷ്ടം കൂടി. തിരിച്ചുവരവിന് ശേഷം നെഹ്‌റയ്ക്ക് അല്ലെങ്കിലും ഇഷ്ടം പോലെ ഫാന്‍സ് ഉണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications