വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാസലീന്‍ പറ്റില്ല, പന്തിനെ സ്വിങ് ചെയ്യിക്കുന്നതിനെ കുറിച്ച് ആശിഷ് നെഹ്‌റ

പന്തില്‍ കൃത്രിമം നടത്താന്‍ ബൗളര്‍മാരെ അനുവദിക്കണോ? ഇക്കാര്യത്തെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവപൂര്‍വം ചിന്തിക്കുകയാണ്. തുപ്പലുതൊട്ട് പന്തു മിനുക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം. നിലവില്‍ തുപ്പലും വിയര്‍പ്പും തൊട്ടാണ് ബൗളര്‍മാര്‍ പന്തു മിനുക്കുന്നത്. ഉദ്ദേശം സ്വിങ് കൈവരിക്കുകതന്നെ. എന്നാല്‍ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ കീഴ്‌വഴക്കം നിര്‍ത്തുന്നതിനെ കുറിച്ചാണ് ഐസിസിയുടെ ആലോചന.

തുപ്പലുതന്നെ വേണം

ഈ അവസരത്തില്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ സ്വന്തം അഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നു. വാസലീന്‍ പോലുള്ള കൃത്രിമ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നെഹ്‌റയുടെ പക്ഷം. വാസലിന്‍ പുരട്ടിയാല്‍ പന്തിന് ഉദ്ദേശിച്ച സ്വിങ് കിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ സ്വിങ് അതിപ്രധാനമാണ്. തുപ്പലും വിയര്‍പ്പും തൊട്ടുതന്നെ വേണം ബൗളര്‍മാര്‍ ഇതു കൈവരിക്കാന്‍, വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് നെഹ്‌റ വ്യക്തമാക്കി.

വാസലീൻ പോരാ

'വിയര്‍പ്പോ തുപ്പലോ തൊട്ടില്ലെങ്കില്‍ പന്തു സ്വിങ് ചെയ്യില്ല. സ്വിങ് ബൗളിങ്ങിലെ പ്രാഥമിക പാഠമാണിത്', ആശിഷ് നെഹ്‌റ അഭിപ്രായപ്പെട്ടു. വാസലീനോ ബോട്ടില്‍ ക്യാപ്പോ സാന്‍ഡ് പേപ്പറോ ഉപയോഗിച്ച് മാത്രം സ്വിങ് നേടാന്‍ കഴിയുമെന്ന് വിചാരം തെറ്റാണെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ ചൂണ്ടിക്കാട്ടി. ഇതിനുള്ള കാരണവും നെഹ്‌റതന്നെ പറയുന്നുണ്ട്.

കാരണം

തുപ്പലും വിയര്‍പ്പും തൊട്ടാല്‍ പന്തിന്റെ ഒരു ഭാഗത്ത് കൂടുതല്‍ കനം അനുഭവപ്പെടും. റിവേഴ്‌സ് സ്വിങ്ങിന് ഏറെ അനുകൂലമായ സാഹചര്യമാണിത്. തുപ്പലും വിയര്‍പ്പും തൊട്ടതിന് ശേഷമാണ് വാസലീന്‍ ചിത്രത്തില്‍ വരുന്നത്. വെറുതെ വാസലീന്‍ മാത്രം പന്തില്‍ പുരട്ടിയില്‍ സ്വിങ് സൃഷ്ടിക്കപ്പെടില്ലെന്ന് നെഹ്‌റ വിശദീകരിച്ചു.

Most Read: സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

ആദ്യം പറഞ്ഞത് ഭുവനേശ്വർ കുമാർ

'വാസലീന് കനം കുറവാണ്. പന്തിന് സമകാലീന സ്വിങ് പ്രദാനം ചെയ്യാന്‍ വാസലീന് കഴിയില്ല. പന്തിനെ മിനുസപ്പെടുത്താന്‍ കഴിയുമെങ്കിലും കനം കൂട്ടാന്‍ വാസലീന് ശേഷിയില്ല', നെഹ്‌റ പറഞ്ഞു. ബൗളര്‍മാര്‍ തുപ്പലുതൊട്ട് പന്തു മിനുക്കുന്ന പതിവ് നിര്‍ത്തണമെന്ന് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ ടീമില്‍ ആദ്യമായി ഉന്നയിച്ചത്. കൊറോണ ഭീതി മുന്‍നിര്‍ത്തി ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ആയിരുന്നു ഇത്.

സച്ചിന്റെ നിലപാട്

Most Read: എക്കാലത്തേയും പ്രിയപ്പെട്ട 5 ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ ഇവര്‍ — രോഹിത് ശര്‍മ മനസുതുറക്കുന്നു

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതേ ആവശ്യം അടുത്തിടെ മുന്നോട്ടു വെയ്ക്കുകയുണ്ടായി. എന്തായാലും വൈകാതെതന്നെ വിഷയത്തില്‍ ഐസിസി കൃത്യമായ നിലപാട് കൈക്കൊള്ളുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.

Story first published: Saturday, April 25, 2020, 23:00 [IST]
Other articles published on Apr 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X