ഈ ദശാബ്ദത്തിലെ മികച്ച പ്രകടനമേത്? ആശിഷ് നെഹ്‌റ പറയുന്നതിങ്ങനെ
മുംബൈ: ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ. ഇന്ത്യയുടെ ഇതിഹാസ താരങ്ങളോടൊപ്പം കളിച്ചിട്ടുള്ള നെഹ്‌റ 2010ലെ വിവിഎസ് ലക്ഷ്മണിന്റെ ബാറ്റിങ്ങാണ് ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത്. 2010ല്‍ ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ലക്ഷ്മണന്‍ 96 റണ്‍സ് നേടി. ഈ ബാറ്റിങ് കരുത്തില്‍ ഇന്ത്യക്ക് പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിച്ചു. ആദ്യ ടെസ്റ്റില്‍ തോറ്റ സമ്മര്‍ദത്തിലിറങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും ബാറ്റിങ് തകര്‍ച്ച നേരിട്ടു.
ഈ സമയത്ത് ഒരു വശത്ത് പിടിച്ചുനിന്ന ലക്ഷ്മണനാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അത് വലിയ സ്‌കോറല്ലെങ്കിലും ആ സാഹചര്യത്തില്‍ അത് മികച്ചത് തന്നെയാണ്. അത്രയ്ക്ക് ദുഷ്‌കരമായിരുന്നു ബാറ്റ് ചെയ്യാന്‍. ഡെയ്ന്‍ സ്‌റ്റെയ്ന്‍, മോണി മോര്‍ക്കല്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ പേസ് ബൗളര്‍മാരെ നേരിട്ടാണ് ലക്ഷ്മണിന്റെ പ്രകടനം. ഇതാണ് ഏറ്റവും മികച്ചതായി തോന്നുന്നതെന്ന് നെഹ്‌റ അഭിപ്രായപ്പെട്ടു.

ഓസീസ് സ്പിന്നര്‍ നഥാന്‍ ലയോണിനെയും നെഹ്‌റ പുകഴ്ത്തി. 2017ല്‍ ബംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യക്കെതിരേ 50 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണെന്നും ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്കെതിരേ ഇത്തരമൊരു പ്രകടനം എളുപ്പമല്ലെന്നും നെഹ്‌റ പറഞ്ഞു. 2017 ഒക്ടോബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്‌റ 17 ടെസ്റ്റും 120 ഏകദിനവും 27 ടി20യും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications