Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആശിഷ് നെഹ്‌റയുടെ ഫിറ്റ്‌നസ് കോലിക്ക് തുല്യമെന്ന് സെവാഗ്; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫിറ്റ്‌നസ് ഉള്ള കളിക്കാരനാണ് ക്യാപ്റ്റന്‍ വിരാട് കോലി. കോലിയോളം ഫിറ്റ്‌നസ് മറ്റാര്‍ക്കുമില്ല. എന്നാല്‍, കോലിക്കൊപ്പം നില്‍ക്കുന്ന കായികക്ഷമത വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്‌റയ്ക്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് പറയുന്നു. ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റില്‍ നെഹ്‌റ കളിക്കാനിരിക്കെയാണ് സെവാഗിന്റെ പുകഴ്ത്തല്‍.

മുപ്പത്തിയെട്ടുകാരനായ നെഹ്‌റയെ വീണ്ടും ടീമിലേക്ക് വിളിച്ചതില്‍ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും കഴിവു തെളിയിച്ച യുവതാരങ്ങള്‍ ടീമിലുള്ളപ്പോള്‍. പ്രായമായ നെഹ്‌റയ്ക്ക് പഴയ വേഗവും ഊര്‍ജവുമുണ്ടാകില്ലെന്നാണ് വിമര്‍ശനം. എന്നാല്‍, സെവാഗ് പറയുന്നത് നെഹ്‌റയ്ക്ക് യുവ താരങ്ങളേക്കാള്‍ കരുത്തുണ്ടെന്നാണ്.

nehra

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലാത്ത നെഹ്‌റയുടെ ഫിറ്റ്‌നസ് രഹസ്യം സെവാഗ് വെളിപ്പെടുത്തുകയും ചെയ്തു. ടീമില്‍ ഇല്ലാത്തപ്പോഴും ദിവസം എട്ടുമണിക്കൂറോളമാണ് പരിശീലനത്തിനായി നെഹ്‌റ മാറ്റിവെക്കുന്നതെന്ന് സെവാഗ് പറഞ്ഞു. രണ്ടു സെഷനുകളിലായിട്ടാണ് ഇത്രയും സമയം ഫിറ്റ്‌നസിനായി നെഹ്‌റ ജിമ്മില്‍ ചെലവഴിക്കുന്നത്.

നെഹ്‌റയ്ക്ക് ടീമില്‍ ഇടം കിട്ടിയത് യോ-യോ പാസായതിനുശേഷമാണ്. കോലിയുടെതിന് തുല്യമായി 17-18 ആണ് നെഹ്‌റ യോ-യോ ടെസ്റ്റില്‍ നേടിയ സ്‌കോര്‍ എന്നും സെവാഗ് പറഞ്ഞു. കളിക്കാരുടെ ഫിറ്റ്‌നസ് മികവ് അളക്കുന്നത് യോ-യോ ടെസ്റ്റിലൂടെയാണ്. സുരേഷ് റെയ്‌നയും അമിത് മി്ശ്രയും ടെസ്റ്റില്‍ വേണ്ടത്ര സ്‌കോര്‍ ചെയ്യാന്‍ കഴിയാത്തതോടെയാണ് പുറത്തായത്.

Story first published: Friday, October 6, 2017, 9:15 [IST]
Other articles published on Oct 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+