Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ ആശിഷ് നെഹ്‌റ.. വയസ്സ് 38... വാട്ട് എ കം ബാക്ക്.. ഓസ്‌ട്രേലിയ ഞെട്ടുമോ?

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആശിഷ് നെഹ്‌റയും. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് എതിരെ കളിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്ക്, ഏകദിന പരമ്പരയില്‍ ഇല്ലാതിരുന്ന ശിഖര്‍ ധവാന്‍ എന്നിവരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഓപ്പണര്‍ അജിന്‍ക്യ രഹാനെ, ഫാസ്റ്റ് ബൗളര്‍ ഷാര്‍ദുള്‍ താക്കൂര്‍ എന്നിവരാണ് ടീമില്‍ നിന്നും പുറത്ത് പോയത്. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന രഹാനെ, ഒരു അവസരം പോലും കൊടുക്കാതെ താക്കൂര്‍ എന്നിവരെ പുറത്താക്കിയത് കുറച്ച് ക്രൂരമായി പോയി എന്ന് വേണം പറയാന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ രഹാനെ നാല് അര്‍ധസെഞ്ചുറികളാണ് അടിച്ചത്.

nehra

ഏകദിന പരമ്പര 4 -1 ന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഐ സി സി റാങ്കിംഗില്‍ ഒന്നാമതാണ്. ടെസ്റ്റിലും വിരാട് കോലിയുടെ ടീം ഒന്നാം സ്ഥാനത്ത് തന്നെ. റാഞ്ചിയില്‍ സെപ്തംബര്‍ 7 ശനിയാഴ്ചയാണ് ആദ്യത്തെ ട്വന്റി 20 മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യന്‍ ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇല്ല.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം - വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ഹര്‍ദീക് പാണ്ഡ്യ, എം എസ് ധോണി, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, ആശിഷ് നെഹ്‌റ, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുമ്ര,

Story first published: Monday, October 2, 2017, 9:16 [IST]
Other articles published on Oct 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+