വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Good Bye Ashish Nehra: 6/23, 6/59... ആശിഷ് നെഹ്റയുടെ ടോപ് 5 ബൗളിംഗ് പ്രകടനങ്ങൾ!!

By Muralidharan

ദില്ലി: 17 ടെസ്റ്റിൽ നിന്നും 44 വിക്കറ്റുകൾ, 120 ഏകദിനത്തിൽ 157 വിക്കറ്റുകൾ, 27 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 34 വിക്കറ്റുകൾ - ആശിഷ് നെഹ്റ എന്ന ഫാസ്റ്റ് ബൗളറുടെ പത്തൊമ്പത് വർഷത്തെ അന്താരാഷ്ട്ര കരിയറിനെ ഇങ്ങനെ സംഗ്രഹിക്കാം. എന്നാൽ കണക്കുകളിൽ പറയുന്നതിനപ്പുറം ഇംപാക്ട് ഉണ്ടാക്കിയ കളിക്കാരനായിരുന്നു നെഹ്റ.

<strong>ഗുഡ് ബൈ നെഹ്റാജി... ന്യൂസിലൻഡിനോട് ഇന്ത്യ ജയിച്ചത് ഇതാദ്യമായി.. ആശിഷ് നെഹ്റയ്ക്ക് സ്വപ്നം പോലെ വിടവാങ്ങൽ!!</strong>ഗുഡ് ബൈ നെഹ്റാജി... ന്യൂസിലൻഡിനോട് ഇന്ത്യ ജയിച്ചത് ഇതാദ്യമായി.. ആശിഷ് നെഹ്റയ്ക്ക് സ്വപ്നം പോലെ വിടവാങ്ങൽ!!

ആയാസകരമായ ബൗളിംഗ് ആക്ഷനും ഇടക്കിടെ കയറിവന്ന പരിക്കുകളും നെഹ്റയുടെ കളി ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പരിക്കില്ലായിരുന്നെങ്കിൽ ഇതിലും മികച്ച കണക്കുകൾ നെഹ്റയുടെ പേരിന് നേരെ ഉണ്ടാകുമായിരുന്നു. എന്നിരുന്നാലും ഏകദിനത്തിൽ രണ്ട് തവണ ആറ് വിക്കറ്റ് എന്ന നേട്ടം കൈവരിക്കാൻ നെഹ്റയ്ക്ക് സാധിച്ചു. കാണാം നെഹ്റയുടെ ഏറ്റവും മികച്ച 5 ഏകദിന സ്പെല്ലുകൾ.

ഇംഗ്ലണ്ടിനെതിരെ 6/23

ഇംഗ്ലണ്ടിനെതിരെ 6/23

2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഡർബനിലായിരുന്നു ആശിഷ് നെഹ്റയുടെ കരിയർ ബെസ്റ്റ് ബൗളിംഗ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 250 റൺസാണ് എടുത്തത്. ഒറ്റ സ്പെല്ലിൽ പത്തോവർ എറിഞ്ഞ നെഹ്റ 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ കളി 82 റൺസിന് ജയിച്ചു.

ശ്രീലങ്കയ്ക്കെതിരെ 6/59

ശ്രീലങ്കയ്ക്കെതിരെ 6/59

2005 ഇന്ത്യൻ ഓയിൽ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ നെഹ്റ വീണ്ടും ആറ് വിക്കറ്റ് നേട്ടവുമായി കളം നിറഞ്ഞു. അവസാന ഓവറുകളിൽ ചാമിന്ദ വാസ് മൂന്ന് ബൗണ്ടറി ഷോട്ടുകൾ പായിച്ചില്ലായിരുന്നെങ്കില്‍ നെഹ്റയുടെ നമ്പർ ഇനിയും മെച്ചമായിരുന്നേനെ. കളി ഇന്ത്യ 18 റൺസിന് ജയിച്ചു.

ശ്രീലങ്കയ്ക്കെതിരെ 4/35

ശ്രീലങ്കയ്ക്കെതിരെ 4/35

2003 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയും നെഹ്റ മിന്നും ഫോമിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റെടുത്തതിന് ശേഷം തൊട്ടടുത്ത കളിയിൽ ശ്രീലങ്കയ്ക്കെതിരെ 35 ന് നാല് വിക്കറ്റ്. ഇന്ത്യ വെറും 3 ബൗളർമാരെ ഉപയോഗിച്ചാണ് അന്ന് ലങ്കയെ ഓളൗട്ടാക്കി കളി ജയിച്ചത്.

ശ്രീലങ്കയ്ക്കെതിരെശ്രീലങ്കയ്ക്കെതിരെ 4/40

ശ്രീലങ്കയ്ക്കെതിരെശ്രീലങ്കയ്ക്കെതിരെ 4/40

നെഹ്റയുടെ സ്ഥിരം വേട്ടമൃഗങ്ങളിൽ ഒന്നായിരുന്നു ശ്രീലങ്ക. ആദ്യ അഞ്ചിൽ മൂന്നാമത്തെ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ ഇത്. 2010ലെ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയെ ജയിപ്പിച്ച സ്പെല്ലായിരുന്നു ഇത്. അന്ന് ഇന്ത്യൻ ബൗളർമാർ പ്രതിരോധിച്ചത് വെറും 268 റൺസാണ്.

ന്യൂസിലൻഡിനെതിരെ 4/47

ന്യൂസിലൻഡിനെതിരെ 4/47

ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മത്സരം. 288 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഇന്ത്യ വെറും 88 റൺസിന് ഓളൗട്ടായ കളി. നെഹ്റ 47 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയത് മാത്രമാണ് ഇന്ത്യയ്ക്ക് ഈ കളിയിൽ ഓർക്കാനുളളത്.

Story first published: Thursday, November 2, 2017, 12:09 [IST]
Other articles published on Nov 2, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X