
ബാറ്റിങ് ദുരന്തം
ബാറ്റിങ് തന്നെയാണ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിന്നോട്ട് അടിപ്പിച്ചതില്‍ പ്രധാന ഘടകം. പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളില്‍ വെറും രണ്ടു സെഞ്ച്വറികള്‍ മാത്രമാണ് ഇംഗ്ലണ്ടിനു നേടാനായത്.
ഓസ്‌ട്രേലിയയുടെ മാര്‍ഷ് സഹോദരന്‍മാരായ മിച്ചെലും ഷോണും കൂടി മാത്രം ഇത്രയും സെഞ്ച്വറികള്‍ നേടിയെന്നു വ്യക്തമാവുമ്പോഴാണ് എത്രത്തോളം ദുരന്തമായിരുന്നു ഇംഗ്ലീഷ് ബാറ്റിങെന്നു ബോധ്യമാവുക. ബാറ്റിങിലെ ഈ തിരിച്ചടികള്‍ പരിഹരിക്കുകയെന്നതാണ് പരമ്പരയില്‍ മാനംകാക്കാന്‍ ഇംഗ്ലണ്ടിനു മുന്നിലുള്ള ഏക വഴി.

അവസാന പരമ്പരനേട്ടം 87ല്‍
1987ലാണ് ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിച്ചു ഇംഗ്ലണ്ട് ആഷസ് ട്രോഫി സ്വന്തമാക്കിയത്. പിന്നീട് ഒരിക്കല്‍പ്പോലും കംഗാരു മടയില്‍ ഇംഗ്ലീഷുകാര്‍ വാണിട്ടില്ല.
അവസാനത്തെ രണ്ടു ആഷസുകളിലും 0-5ന്റെ സമ്പൂര്‍ണ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഇത്തവണയും സമാനമായ ദുരന്തമാണ് ഇംഗ്ലീഷ് ടീമിനെ തുറിച്ചുനോക്കുന്നത്.

സ്‌റ്റോക്ക്‌സിന്റെ അഭാവം
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും എത്രയെത്ര മല്‍സരങ്ങളിലാണ് താരം ഇംഗ്ലണ്ടിന്റെ രക്ഷകനായിട്ടുള്ളത്. എന്നാല്‍ ഈ ആഷസില്‍ സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിനു കനത്ത തിരിച്ചടിയായെന്നാണ് ആദ്യ മൂന്നു മല്‍സരങ്ങള്‍ തെളിയിക്കുന്നത്.
ബ്രിസ്റ്റളില്‍ വച്ചുണ്ടായ അടിപിടിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നേരിടുന്നതിനാല്‍ സ്‌റ്റോക്ക്‌സിനെ ആഷസ് പരമ്പരയില്‍ നിന്നും ഇംഗ്ലണ്ട് ഒഴിവാക്കുകയായിരുന്നു.

ബൗളിങും തിരിച്ചടി
ബാറ്റിങ് മാത്രമല്ല ബൗളിങിലം ഇംഗ്ലണ്ട് ഓസ്‌ട്രേലിയയേക്കാള്‍ പിന്നിലാണ്. നിലവില്‍ ഇംഗ്ലീഷ് ടീമിലുള്ള ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ മിടുക്കുള്ളവരാണ് ഓസീസിന്റെ പേസര്‍മാര്‍. പേസിനെ അകമഴിഞ്ഞു തുണയ്ക്കുന്ന പിച്ചില്‍ ഓസ്‌ട്രേലിയക്ക് മുതല്‍ക്കൂട്ടായതും ഈ ബൗളിങ് കരുത്താണ്.
ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പിച്ചുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വേഗത കൊണ്ട് മാത്രമേ ഓസീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ.
പരിക്കേറ്റ് വിശ്രമിക്കുന്ന പേസര്‍ മാര്‍ക്ക് വുഡ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ തിരിച്ചത്തുന്നത് ഇംഗ്ലണ്ടിന് അല്‍പ്പം ആശ്വാസമാവും.

വിജയറൂട്ട് തെളിഞ്ഞില്ല
നിലവില്‍ ലോക ക്രിക്കറ്റിലെ രണ്ടു യുവ ബാറ്റിങ് സെന്‍സേഷവുകളാണ് ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും. എന്നാല്‍ തന്റെ ബാറ്റിങ് മികവ് കൊണ്ട് സ്മിത്ത് റൂട്ടിനെ നിഷ്പ്രഭനാക്കുന്ന കാഴ്ചയാണ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റുകളില്‍ കണ്ടത്.
ഈ പരമ്പരയ്ക്കു ശേഷം ചില തലകള്‍ ഉരുളുമോയെന്നാണ് ഇനി അറിയാനുള്ളത്. മുന്‍ ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കാണ് ക്രൂശിക്കപ്പെടുന്ന ഒരു താരം. ബൗളിങില്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും സ്ഥാനത്തിന് ഭീഷണിയുയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഒരുമിച്ചൊരു അഴിച്ചുപണിക്കു മുതിരാതെ പതിയെയുള്ള ഉടച്ചുവാര്‍ക്കലായിരിക്കും ഇംഗ്ലണ്ടിനു ഗുണം ചെയ്യുക.


Click it and Unblock the Notifications