Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസില്‍ അമ്പയര്‍മാരുടെ മണ്ടത്തരങ്ങള്‍; അലീം ദാറിനെ മാറ്റി, ഇനി പരിചയസമ്പന്നര്‍

ലണ്ടന്‍: ആഷസ് പരമ്പരയില്‍ അമ്പയര്‍മാരുടെ മണ്ടത്തരങ്ങള്‍ തുടര്‍ക്കഥയായതോടെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് അമ്പയര്‍മാരെ മാറ്റി. മറൈസ് ഇറാസ്മസ്, കുമാര്‍ ധര്‍മസേന എന്നിവരാണ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍മാരാവുക. രുചിര പള്ളിയഗുരുഗെ ടിവി അമ്പയറുമാകും. നേരത്തെ, ധര്‍മസേനയെ ടിവി അമ്പയറായാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫീല്‍ഡ് അമ്പയര്‍മാരുടെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്നാണ് മാറ്റം.

സപ്തംബര്‍ നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. അഞ്ചാം ടെസ്റ്റ് 12ന് ഓവലിലും ആരംഭിക്കും. രണ്ട് ടെസ്റ്റിനും മറൈസ് ഇറാസ്മസ്, കുമാര്‍ ധര്‍മസേന എന്നിവര്‍ ഫീല്‍ഡില്‍ ഇറങ്ങും. ആദ്യ മൂന്ന് ടെസ്റ്റിലും അമ്പയര്‍മാരുടെ ചില തീരുമാനങ്ങള്‍ പിഴച്ചിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുന്നതിലും അമ്പയറുടെ തീരുമാനം സ്വാധീനിച്ചു.

kumardharmasena-maraiserasmus

ആദ്യ ടെസ്റ്റില്‍ അലീം ദാറും ജോള്‍ വില്‍സണുമായിരുന്നു അമ്പയര്‍. രണ്ടാം മത്സരത്തില്‍ ക്രിസ് ഗഫാനെയും ദാറും അമ്പയര്‍മാരായി. മൂന്നാം മത്സരത്തില്‍ ഗഫാനെയും വില്‍സണും ആയിരുന്നു ഫീല്‍ഡിലെത്തിയത്. നാലാം മത്സരം മുതല്‍ അമ്പയര്‍മാര്‍ക്ക് മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഐസിസി ഇടപെടലിനെ തുടര്‍ന്നാണ് അമ്പയര്‍മാരുടെ കാര്യത്തില്‍ മാറ്റമുണ്ടായത്. ധര്‍മസേനയും ഇറാസ്‌മെസും നാലും അഞ്ചും ടെസ്റ്റില്‍ വിവാദമില്ലാതെ അവസാനിപ്പിക്കുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

Story first published: Saturday, August 31, 2019, 17:32 [IST]
Other articles published on Aug 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+