Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: 'കൈയടിക്കെടാ...', ഖവാജയുടെ മാസ് തിരിച്ചുവരവ്, ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍

സിഡ്‌നി: നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വലിയ ആത്മവിശ്വാസത്തിലാണ്. ആദ്യ മൂന്ന് കളിയും ജയിച്ച് പരമ്പര ഉറപ്പിച്ച ആതിഥേയര്‍ നാലാം ടെസ്റ്റിലും പിടിമുറുക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 13 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം അവസാനിച്ചത്.

രണ്ടാം ദിനത്തില്‍ താരമായി മാറിയിരിക്കുന്നത് ഓസ്‌ട്രേലിയയുടെ പാകിസ്താന്‍ വംശജന്‍ താരമായ ഉസ്മാന്‍ ഖവാജയാണ്. ആദ്യ മൂന്ന് മത്സരത്തിലും ഖവാജക്ക് അവസരം ഉണ്ടായിരുന്നില്ല. നാലാം ടെസ്റ്റിലേക്കുള്ള വരവ് സെഞ്ച്വറിയോടെയാണ് ഖവാജ ആഘോഷമാക്കിയത്. ടോപ് ത്രീ വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രക്ഷകനായത് ഖവാജയാണ്. 260 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറി ഉള്‍പ്പെടെ 137 റണ്‍സാണ് ഖവാജ നേടിയത്.

usmankhawaja

ഇടവേളക്ക് ശേഷം ടീമിലേക്കുള്ള മടങ്ങിവരവ് സെഞ്ച്വറി നേടി ആഘോഷിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഖവാജയുടെ സെഞ്ച്വറി പ്രകടനം ഗ്യാലറിയിലിരുന്ന് ആഘോഷിക്കുന്ന ഭാര്യയുടെയും കുട്ടിയുടെയും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ പ്രശംസകളാണ് ഖവാജക്ക് ലഭിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റില്‍ ഖവാജ ഒരു ഇന്നിങ്‌സില്‍ നേടിയ റണ്‍സിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടിയത് രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ മാത്രമാണ്. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഖവാജയെ ഒരു ആരാധകന്‍ പ്രശംസിച്ചത്. മടങ്ങിവരവ് ഗംഭീരമാക്കിയെന്നും ഒരുപാട് സ്‌നേഹമെന്നുമാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഏഷ്യയിലെ ഏറ്റവും ശക്തമായ സ്ഥലങ്ങളിലൊന്നാണ് ഇസ്ലാമാബാദ്. അവിടെ ജനിച്ച താരമാണ് ഖവാജ എന്നാണ് മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും സജീവമാണെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ ഖവാജക്ക് സാധിക്കാറില്ല. 2019ലാണ് ഖവാജ ഓസ്‌ട്രേലിയക്കായി ടെസ്റ്റ് കളിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം നടത്തിയ തിരിച്ചുവരവിന് കൈയടിച്ചേ മതിയാകൂ.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനായി. ഡേവിഡ് വാര്‍ണര്‍ 30 റണ്‍സും മാര്‍ക്കസ് ഹാരിസ് 38 റണ്‍സുമെടുത്ത് പുറത്തായി. മൂന്നാം നമ്പറില്‍ മാര്‍നസ് ലബ്യുഷെയ്‌നും (28) വലിയ സ്‌കോര്‍ നേടാനായില്ല. നാലാം വിക്കറ്റിലെ സ്റ്റീവ് സ്മിത്ത് (67),ഖവാജ കൂട്ടുകെട്ടാണ് ഓസീസിന് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 141 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെയാണ് സ്മിത്തിന്റെ പ്രകടനം. 115 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. കാമറൂണ്‍ ഗ്രീന്‍ (5),അലക്‌സ് ക്യാരി (13),പാറ്റ് കമ്മിന്‍സ് (24) എന്നിവരും മടങ്ങിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കും (34),നതാന്‍ ലിയോണും (16) പുറത്താവാതെ നിന്നു.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് അഞ്ച് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സന്‍,മാര്‍ക്ക് വുഡ്,ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ട വന്ന ബ്രോഡും തിരിച്ചുവരവ് അഞ്ച് വിക്കറ്റ് പ്രകനടത്തോടെ ആഘോഷമാക്കി. 29 ഓവറില്‍ 101 റണ്‍സ് വിട്ടുകൊടുത്താണ് ബ്രോഡിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. വാര്‍ണറെയും സ്മിത്തിനെയും ഖവാജയേയുമെല്ലാം കുടുക്കിയത് ബ്രോഡായിരുന്നു. പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ആശ്വാസ ജയം അനിവാര്യമാണ്. ഹസീബ് ഹമീദും (2),സാക്ക് ക്രോളിയുമാണ് (2) ക്രീസില്‍. ഒമ്പത് റണ്‍സാണ് ഇംഗ്ലണ്ടിന് എക്‌സ്ട്രാസിലൂടെ ലഭിച്ചത്.

Story first published: Thursday, January 6, 2022, 15:50 [IST]
Other articles published on Jan 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+