ആഷസ്: കൂവലിന് ബാറ്റുകൊണ്ട് മറുപടി നല്‍കി സ്മിത്ത്, ഇംഗ്ലണ്ടിന് തോല്‍വി ഭീഷണി
ബര്‍മിങ്ങാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മേല്‍ക്കൈ. രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്‌ട്രേലിയ്ക്ക് മികച്ച ലീഡ് നല്‍കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന് വിജയലക്ഷ്യമായി 398 റണ്‍സ് കുറിച്ചു. നാലാംദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 13 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ഇന്നിങ്‌സില്‍ സ്മിത്ത് 207 പന്തില്‍ നിന്ന് 142 റണ്‍സെടുത്തു. സ്മിത്തിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡും സെഞ്ച്വറി നേടി. 143 പന്തില്‍ 17 ഫോറിന്റെ അകമ്പടിയോടെ 110 റണ്‍സ് നേടി വെയ്ഡ് ഓസ്‌ട്രേലിയയെ സുരക്ഷിത തീരത്തെത്തിച്ചശേഷമാണ് മടങ്ങിയത്. വെയ്ഡും സ്മിത്ത് ചേര്‍ന്ന നേടിയ 126 റണ്‍സ് ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. ടെസ്റ്റ് കരിയറില്‍ 25-ാമത്തേയും ഇംഗ്ലണ്ടിനെതിരേ പത്താമത്തേയും സെഞ്ച്വറിയാണ് സ്മിത്ത് നേടിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ തനിക്കെതിരെ കൂവല്‍ നടത്തിയ ഇംഗ്ലീഷ് കാണികള്‍ക്ക് സ്മിത്ത് ബാറ്റുകൊണ്ടു മറുപടി നല്‍കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡ് 51 റണ്‍സെടുത്തു. ടിം പെയ്ന്‍ 44 പന്തില്‍ 34 റണ്‍സ് നേടി. 47 റണ്‍സോടെ പാറ്റിന്‍സണും 25 റണ്‍സുമായി കമ്മിന്‍സും വാലറ്റത്ത് പൊരുതി.

നേരത്തെ ഒന്നാമിന്നിങ്‌സില്‍ 374 റണ്‍സെടുത്ത ഇംഗ്ലണ്ട് 90 റണ്‍സിന്റെ ലീഡാണ് നേടിയത്. ബെന്‍ സ്റ്റോക്‌സ് (50), റോറി ബേണ്‍സ് (133) സ്റ്റുവര്‍ട്ട് ബ്രോഡ് (29) എന്നിവര്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തി. ആദ്യ ഇന്നിങ്‌സിലെ ലീഡില്‍ ടെസ്റ്റ് വിജയം സ്വപ്‌നം കണ്ട ഇംഗ്ലണ്ട് ഒരു ദിവസം ശേഷിക്കെ മത്സരം സമനിലയിലാക്കാനാകും ശ്രമം. അവസാന ദിവസം ഇംഗ്ലണ്ടിനെ പുറത്താക്കാനായാല്‍ ഓസ്‌ട്രേലിയയ്ക്ക് പരമ്പരയില്‍ മേല്‍ക്കൈ നേടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications