വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോ റൂട്ടിന്റെ 'കവചം' തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്ക്, തലയില്‍ കൈവച്ച് കാണികള്‍

മാഞ്ചസ്റ്റര്‍: മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ മൂളിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത്. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ബാറ്റുകൊണ്ട് തടഞ്ഞിടാന്‍ ശ്രമിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ പിഴച്ചു. പന്ത് നേരെ ചെന്നുകയറിയത് അടിവയറ്റിലേക്ക്. രംഗം കണ്ട് ഓള്‍ഡ് ട്രാഫോര്‍ഡിലെ കാണികള്‍ ഒരുനിമിഷം തലയില്‍ കൈവെച്ചുപോയി. പന്തുകൊണ്ടതിന് പിന്നാലെ ജോ റൂട്ട് പിച്ചില്‍ വേച്ചു വീണു.

സംഭവം 39 ആം ഓവറിൽ

നാലാം ആഷസിലെ മൂന്നാം ദിനമാണ് ക്രിക്കറ്റ് പ്രേമികളെ നടുക്കിയ ഈ സംഭവം. 39 ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് മര്‍മ്മത്തില്‍ കൊണ്ട്് ഇംഗ്ലീഷ് നായകന്‍ വീണു. ഓസ്‌ട്രേലിയ കുറിച്ച 497 റണ്‍സിലേക്ക് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ബാറ്റുവീശുകയായിരുന്നു ഈ സമയം. സ്റ്റാര്‍ക്കിന്റെ പന്ത് റൂട്ടിന്റെ സംരക്ഷണ കവചം തകര്‍ത്താണ് കടന്നുപോയത്.

എന്തായാലും പന്തിന്റെ ആഘാതം മുഴുവന്‍ പാഡ് ഏറ്റെടുത്തത് ഭാഗ്യം. താരത്തിന് സാരമായ പരുക്കുകളൊന്നും സംഭവിച്ചില്ല. പാഡ് തകര്‍ന്നെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പുതിയൊരണ്ണം ധരിച്ചാണ് ഇംഗ്ലീഷ് നായകന്‍ കളിയിലേക്ക് തിരിച്ചുവന്നത്.

നേരത്തെ, പരുക്കില്‍ നിന്നും തിരിച്ചുവന്ന സ്റ്റീവ് സ്മിത്തിന്റെ ബലത്തിലായിരുന്നു ഓസ്‌ട്രേലിയ കുറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ പുറത്താവും മുന്‍പേ സ്മിത്ത് ഇരട്ട സെഞ്ചുറി കണ്ടെത്തി.

തുടക്കം മോശം

തുടര്‍ന്ന് രണ്ടാം ദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സ് നേടിയതിന് ശേഷമാണ് ഇംഗ്ലീഷ് സംഘത്തെ കംഗാരുക്കള്‍ ബാറ്റിങ്ങിന് അയച്ചത്. ഓസ്‌ട്രേലിയയെ പോലെ ഇംഗ്ലണ്ടിനും തുടക്കം മോശമായിരുന്നു. ജോ ഡെന്‍ലിയും ക്രെയ്ഗ് ഓവര്‍ടണും പെട്ടെന്നുതന്നെ കൂടാരം കയറി. തുടര്‍ന്നാണ് റോറി ബേണ്‍സും ജോ റൂട്ടും ക്രീസില്‍ ഒരുമിക്കുന്നത്.

സഞ്ജുവാണ് ഹീറോ; മാച്ച് ഫീ ആയി ലഭിച്ച 1.5 ലക്ഷം രൂപ മൈതാനം ഒരുക്കിയവര്‍ക്ക്

തുടർന്നും വീഴ്ച്ച

ഇംഗ്ലണ്ട് 109 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് പന്തുകൊണ്ട് റൂട്ടിന്റെ വീഴ്ച്ച. എന്തായാലും കളിയില്‍ തിരിച്ചെത്തിയ റൂട്ട് 71 റണ്‍സ് നേടി മൂന്നാം ദിവസം തന്നെ മടങ്ങി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ഇംഗ്ലീഷ് നായകന്‍ ക്യാംപില്‍ തിരിച്ചെത്തിയത്. ഇതിനിടയ്ക്ക് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ മുട്ടിന് പരുക്കേറ്റും ജോ റൂട്ട് വീഴുകയുണ്ടായി. ഈ സംഭവത്തില്‍ വൈദ്യ സഹായം തേടിയതിന് ശേഷമാണ് താരം കളി തുടര്‍ന്നത്.

സഞ്ജുവിനെ ഇന്ത്യയുടെ നാലാമനാക്കണമെന്ന് ഹര്‍ഭജന്‍, വേണ്ടെന്ന് യുവരാജും

ഇംഗ്ലണ്ട് പൊരുതുന്നു

നാലാം ദിനം കളി തുടരുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഫോളോ ഭീഷണി ശക്തം. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ബെന്‍ സ്‌റ്റോക്ക്‌സിന് ഇക്കുറി മികവ് ആവര്‍ത്തിക്കാനായില്ല. 62 പന്തില്‍ 26 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇംഗ്ലീഷ് നിരയില്‍ ഓപ്പണര്‍ റോറി ബേണ്‍സും (81 റണ്‍സ്) നായകന്‍ ജോ റൂട്ടും (71 റണ്‍സ്) മാത്രമാണ് പോരാട്ട വീര്യം പുറത്തെടുത്തത്. ഓസ്‌ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു നില്‍ക്കുകയാണ്.

Story first published: Saturday, September 7, 2019, 18:13 [IST]
Other articles published on Sep 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X