ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ഇംഗ്ലണ്ട്? തൂത്തുവാരാന്‍ കംഗാരുപ്പട...
സിഡ്‌നി: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച മുതല്‍ സിഡ്‌നിയില്‍ ആരംഭിക്കും. പരമ്പര ഇതിനകം തന്നെ 0-3നു ഓസ്‌ട്രേലിയ സ്വന്തമാക്കിയെങ്കിലും ആശ്വാസജയത്തോടെ മാനം കാക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയതില്‍ ചില താരങ്ങള്‍ക്ക് അവസരം നല്‍കിയാവും ഓസീസ് ഇറങ്ങുക. മറുഭാഗത്ത് ശക്തമായ ടീമിനെ തന്നെ ഇംഗ്ലണ്ട് അണിനിരത്തുമെന്നാണ് സൂചന.

ആദ്യ മൂന്നു ടെസ്റ്റുകളും ദയനീയമായി തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് പരമ്പര കൈവിട്ടത്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മഴയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ചെറുത്തുനില്‍പ്പും അവര്‍ക്ക് ജയം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാവും ഇംഗ്ലണ്ട് സിഡ്‌നിയില്‍ പാഡണിയുക.

കഴിഞ്ഞ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്ക് ഫോമിലേക്കുയര്‍ന്നത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. മറുഭാഗത്ത് സ്മിത്ത് തന്നെയാണ് ഓസീസിന്റെ വജ്രായുധം. സെഞ്ച്വറികള്‍ നേടുന്നത് ഹോബിയാക്കി മാറ്റിയ സ്മിത്തിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായാല്‍ ഇംഗ്ലണ്ടിനു വിജയപ്രതീക്ഷയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications