For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങ് കവാജ, കളി ഓസീസിന്റെ വരുതിയില്‍... മികച്ച ലീഡ് ഉറപ്പാക്കി

ഉസ്മാന്‍ കവാജയുടെ (171) ഇന്നിങ്‌സാണ് ഓസീസിനു കരുത്തേകിയത്

By Manu

സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ മുന്‍തൂക്കം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 346നു മറുപടിയില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റിന് 479 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഇനിയും ആറു വിക്കറ്റുകള്‍ കൂടി കൈയിലിരിക്കെ ഓസീസിന് ഇപ്പോള്‍ 133 റണ്‍സിന്റെ ലീഡായിക്കഴിഞ്ഞു. 250ന് അടുത്തെങ്കിലും ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയാവും ഇനി ഇംഗ്ലണ്ടിന്റെ തന്ത്രം.

1

98 റണ്‍സോടെ ഷോണ്‍ മാര്‍ഷും 63 റണ്‍സുമായി സഹോദരന്‍ മിച്ചെല്‍ മാര്‍ഷുമാണ് ക്രീസിലുള്ളത്. ഉസ്മാന്‍ കവാജയുടെ (171) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഓസീസിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. ഇംഗ്ലണ്ട് ബൗളിങ് നിരയിലെ കൂസലില്ലാതെ നേരിട്ട കവാജയുടെ ഇന്നിങ്‌സില്‍ 18 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. 381 പന്തുകള്‍ നീണ്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (83) ഒരിക്കല്‍ക്കൂടി ടീമിനായി കസറി.

2

നേരത്തേ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (56) ആതിഥേയര്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, അരങ്ങേറ്റക്കാരനായ മാസണ്‍ ക്രേന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഓസീസ് ബാറ്റിങിന്റെ നെടുംതൂണായ കവാജയുടെ വിക്കറ്റാണ് ക്രേന്‍ കൈക്കലാക്കിയത്.

ആഷസ് പരമ്പര നേരത്തെ തന്നെ 0-3നു കൈവിട്ട ഇംഗ്ലണ്ട് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. നാലാം ടെസ്റ്റിലൊഴികെ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമായിരുന്നു കംഗാരുപ്പട കാഴ്ചവച്ചത്.

Story first published: Saturday, January 6, 2018, 14:07 [IST]
Other articles published on Jan 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+