കവാജയ്ക്കു പിന്നാലെ മാര്‍ഷ് ബ്രദേഴ്‌സ്... സെഞ്ച്വറി മേളം, ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ വൈറ്റ് വാഷിലേക്ക്. ആശ്വാസജയമെന്ന ഇംഗ്ലണ്ടിന്റെ ആഗ്രഹം ഇനി നടക്കില്ലെന്ന് ഉറപ്പായി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 348നെതിരേ ഓസീസ് ഏഴു വിക്കറ്റിന് 649 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 303 റണ്‍സിന്റെ വമ്പന്‍ ലീഡാണ് കംഗാരുക്കള്‍ക്കു ലഭിച്ചത്.
രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ നാലു വിക്കറ്റിന് 94 റണ്‍സെന്ന പതിതാപകരമായ അവസ്ഥയിലാണ്. ആറു വിക്കറ്റ് ശേഷിക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 210 റണ്‍സ് കൂടി വേണം. അവസാനദിനം പരമാവധി നേരം ക്രീസില്‍ ചെറുത്തുനിന്ന് സമനില പിടിച്ചുവാങ്ങുകയായിരിക്കും ഇനി ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

അലെസ്റ്റര്‍ കുക്ക് (10), മാര്‍ക് സ്‌റ്റോണ്‍മാന്‍ (0), ജെയിംസ് വിന്‍സ് (18), ഡേവിഡ് മലാന്‍ (5) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം (42*) ജോണി ബെയര്‍സ്‌റ്റോവാണ് (17*) ക്രീസിലുള്ളത്.
നേരത്തേ ഉസ്മാന്‍ കവാജയ്ക്കു മാര്‍ഷ് സഹോദരന്‍മാരും സെഞ്ച്വറികള്‍ നേടിയതോടെയാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. ഷോണ്‍ മാര്‍ഷ് 156 റണ്‍സെടുത്തപ്പോള്‍ മിച്ചെല്‍ മാര്‍ഷ് 101 റണ്‍സോടെ കസറി. 291 പന്തില്‍ 18 ബൗണ്ടറികളോടെയാണ് ഷോണ്‍ 156 റണ്‍സെടുതത്ത്. മിച്ചെലിന്റെ ഇന്നിങ്‌സില്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications