Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: ഇത്തവണ 'കുക്കി'ങ് ഇല്ല... പക്ഷെ 'റൂട്ട്' കാണിച്ച് ജോ, ഇംഗ്ലണ്ട് മോശമാക്കിയില്ല

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം. ഓസ്‌ട്രേലിയക്കെതിരേ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാംദിവസം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 233 റണ്‍സെടുത്തു. കഴിഞ്ഞ മല്‍സരത്തിലെ ഡബിള്‍ സെഞ്ച്വറി വീരനും മുന്‍ ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്ക് (39), മറ്റൊരു ഓപ്പണറായ മാര്‍ക്ക് സ്റ്റോണ്‍മാന്‍ (24), ജെയിംസ് വിന്‍സ് (25), ക്യാപ്റ്റന്‍ ജോ റൂട്ട് (83), ജോണി ബെയര്‍സ്‌റ്റോവ് (5) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്.

1

കുക്ക് വലിയ സ്‌കോര്‍ നേടാനാവാതെ പുറത്തായെങ്കിലും റൂട്ടും ഡേവിഡ് മലാനും (55*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കുകയായിരുന്നു. 141 പന്തില്‍ എട്ടു ബൗണ്ടറികളോടൊണ് റൂട്ട് ടീമിന്റെ അമരക്കാരനായത്. 160 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് 55 റണ്‍സുമായി മലാന്‍ ക്രീസില്‍ നില്‍ക്കുന്നത്.

രണ്ടു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും ജോഷ് ഹാസ്ല്‍വുഡുമാീണ് ഓസീസ് ബൗളിങില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ടു വിക്കറ്റുകളും കമ്മിന്‍സിനായിരുന്നു. സ്‌റ്റോണ്‍മാനെ കമ്മിന്‍സ് വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സമാനമായ രീതിയിലാണ് വിന്‍സിനെയും കമ്മിന്‍സ് പുറത്താക്കിയത്. മികച്ച സ്‌കോറിലേക്ക് കുക്ക് മുന്നേറുന്നതിനിടെ ഹാസ്ല്‍വുഡ് ഓസീസിനു ബ്രേക് ത്രൂ നല്‍കുകയായിരുന്നു. കുക്കിനെ ഹാസ്ല്‍വുഡ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

2

ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച ഓസീസ് നേരത്തേ തന്നെ പരമ്പര 3-0നു സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഓസീസ് തിരിച്ചടിച്ച് സമനില വാങ്ങുകയായിരുന്നു.

Story first published: Thursday, January 4, 2018, 15:34 [IST]
Other articles published on Jan 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+