For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ആര്‍ച്ചര്‍, വമ്പന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട്

കെന്നിങ്ടണ്‍: ഓസ്‌ട്രേലിയയുടെ വജ്രായുധം സ്റ്റീവ് സ്മിത്തെങ്കില്‍ ഇംഗ്ലണ്ടിന്റെ പക്കല്‍ ജോഫ്ര ആര്‍ച്ചറുണ്ട് തിരിച്ചടിക്കാന്‍. ഓവല്‍ ടെസ്റ്റില്‍ രണ്ടാം ദിനം ജോഫ്ര ആര്‍ച്ചറുടെ തീ പന്തുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ മുനയൊടിച്ചു. ആദ്യ ഇന്നിങ്‌സില്‍ 294 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 225 റണ്‍സെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. ഇന്നലെ ആറു വിക്കറ്റുകളാണ് ജോഫ്ര ആര്‍ച്ചര്‍ പിഴുതെടുത്തത്. ഇതോടെ ഇയാന്‍ ബോതമിന് ശേഷം ആഷസ് പരമ്പരയില്‍ ആറു വിക്കറ്റ് നേട്ടം കുറിക്കുന്ന ആദ്യ ഇംഗ്ലീഷ് ബൗളറായി ആര്‍ച്ചര്‍.

ജോഫ്ര ആർച്ചർ

ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍, നതാന്‍ ലയോണ്‍ എന്നിവരാണ് വെള്ളിയാഴ്ച്ച ആര്‍ച്ചര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. പരമ്പരയില്‍ ഇതുവരെ 22 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ആര്‍ച്ചര്‍ക്ക് പിന്തുണയര്‍പ്പിച്ച് സാം കറനും രണ്ടാം ദിനം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്‌ട്രേലിയന്‍ റണ്‍ മെഷീന്‍ സ്റ്റീവ് സ്മിത്തിന്റെ വിലപ്പെട്ട വിക്കറ്റ് ക്രിസ് വോക്‌സാണ് കൈയ്യടക്കിയത്.

ഓസ്ട്രേലിയ

സെഞ്ചുറിക്ക് ഇരുപതു റണ്‍സ് അകലെ വെച്ചു സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു ക്രിസ് വോക്‌സ്. 145 പന്തില്‍ 80 റണ്‍സുമായാണ് സ്മിത്ത് മടങ്ങിയത്. ഒന്‍പതു ബൗണ്ടറികളും ഒരു സിക്‌സും സ്മിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ പത്താം അര്‍ധ സെഞ്ചുറിയാണ് താരം ഇന്നലെ നേടിയത്. സ്മിത്തും മാര്‍നസ് ലബുഷെയ്‌നും (84 പന്തില്‍ 48 റണ്‍സ്) ഒഴികെ ഓസീസ് നിരയില്‍ മറ്റാരും പോരാട്ടം വീര്യം പുറത്തെടുത്തില്ല.

സ്റ്റീവ് സ്മിത്ത്

രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒന്‍പതു റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓപ്പണര്‍മാരായ റോറി ബേണ്‍സും ജോ ഡെന്‍ലിയുമാണ് ക്രീസില്‍. നിലവില്‍ 78 റണ്‍സിന്റെ ലീഡുണ്ട് ജോ റൂട്ടിനും സംഘത്തിനും.

നേരത്തെ രണ്ടാം ദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയ്ക്ക് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പോരാട്ടം അവസാനിക്കുകയായിരുന്നു. 86 ആം ഓവറില്‍ പാറ്റ് കമ്മിന്‍സിന്റെ ജോസ് ബട്‌ലറാണ് ആദ്യം വീണത്. ഇതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് നിലച്ചു. തൊട്ടടുത്ത ഓവറില്‍ ജാക്ക് ലീച്ചിനെ മിച്ചല്‍ മാര്‍ഷും പറഞ്ഞുവിട്ടതോടെ ഇംഗ്ലീഷ് പടയുടെ ആദ്യ ഇന്നിങ്‌സിന് തിരശ്ശീല വീണു.

നീണ്ട ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷാണ് ഇംഗ്ലണ്ടിനെ കൂട്ടക്കുരുതി ചെയ്തത്. 18 ഓവറില്‍ 46 റണ്‍സ് മാത്രം വിട്ടുനല്‍കി താരം അഞ്ചു വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റുകള്‍ ആദ്യ ഇന്നിങ്‌സില്‍ കണ്ടെത്തി.

Story first published: Saturday, September 14, 2019, 10:47 [IST]
Other articles published on Sep 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+