For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: കളി വരുതിയിലാക്കി ഇംഗ്ലണ്ട്; ഓസീസിന് കടുപ്പം

ഓവല്‍: അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ കളി വരുതിയിലാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മൂന്നാം ദിനം കളി പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 313 എന്ന മികച്ച നിലയിലാണ്.രണ്ട് വിക്കറ്റുകള്‍ ശേഷിക്കെ നിലവില്‍ 382 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. കളി തീരാന്‍ രണ്ടു ദിനം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയക്ക് കാര്യങ്ങള്‍ കടുപ്പമാവും. ജോഫ്ര ആര്‍ച്ചറും (3),ജാക്ക് ലീച്ചുമാണ് (5) ക്രീസില്‍.

ഒന്നാം ഇന്നിങ്‌സില്‍ നേടിയ 69 റണ്‍സ് ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ ജോ ഡെന്‍ലി (94) ടോപ് സ്‌കോററായി.ഒന്നാം വിക്കറ്റില്‍ റോറി ബേണ്‍സുമൊത്ത് (20)54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഡെന്‍ലിക്കായി.206 പന്തില്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഡെന്‍ലിയുടെ പ്രകടനം. ക്യാപ്റ്റന്‍ ജോ റൂട്ടിന് (21) തിളങ്ങാനായില്ലെങ്കിലും അര്‍ധ സെഞ്ച്വറിയോടെ ബെന്‍ സ്‌റ്റോക്‌സ് (67) പ്രതീക്ഷ കാത്തു.115 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു സ്‌റ്റോക്‌സിന്റെ ബാറ്റിങ്.

josbuttler

ജോണി ബെയര്‍സ്‌റ്റോയ്ക്ക് (14) മധ്യനിരയില്‍ തിളങ്ങാനായില്ലെങ്കിലും ജോസ് ബട്‌ലര്‍ (47) നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.ആദ്യ ഇന്നിങ്‌സിലും ബട്‌ലര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. സാം കറാന്‍ (17),ക്രിസ് വോക്‌സ് (6) എന്നിവര്‍ക്കും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. ഓസീസിനുവേണ്ടി നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പീറ്റര്‍ സിഡില്‍,മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 294 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 225 റണ്‍സില്‍ അവസാനിച്ചു.ആറ് വിക്കറ്റ് വീഴ്്ത്തിയ ജോഫ്ര ആര്‍ച്ചറാണ് ഓസീസിന്റെ അന്തകനായത്. അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലായതിനാല്‍ ഈ മത്സര ഫലം നിര്‍ണ്ണായകമാവും.

Story first published: Sunday, September 15, 2019, 9:56 [IST]
Other articles published on Sep 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+