വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019 ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയ പതറുന്നു; രസം കൊല്ലിയായി മഴ

ലോര്‍ഡ്‌സ്: രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ പതറുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 258 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 80 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ ആതിഥേയരായ ഇംഗ്ലണ്ടിനേക്കാള്‍ 178 പിന്നിലാണ് ഓസീസ്. പ്രതീക്ഷ നല്‍കി സ്റ്റീവ് സ്മിത്തും (13) മാത്യു വേഡും (0) ക്രീസിലുണ്ട്. മഴമൂലം മൂന്നാം ദിനവും നേരത്തെ അവസാനിപ്പിച്ചു. ആദ്യ ദിനവും മഴമൂലം ഉപേക്ഷിച്ചിരുന്നു.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ തുടക്കം മുതല്‍ ഓസ്‌ട്രേലിയക്ക് കാലിടറി.സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഡേവിഡ് വാര്‍ണറെ ഓസീസിന് നഷ്ടമായി.സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്.രണ്ടാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജയും (36) ബാന്‍ക്രോഫ്റ്റും (13) ചേര്‍ന്ന് അല്‍പ്പനേരം ചെറുത്തുനിന്നെങ്കിലും ജോഫ്ര ആര്‍ച്ചര്‍ കൂട്ടുകെട്ട് പൊളിച്ചു. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ആര്‍ച്ചറുടെ ആദ്യ വിക്കറ്റുകൂടിയാണിത്. പൊരുതി നിന്ന ഖവാജയെ ക്രിസ് വോക്‌സ് പുറത്താക്കിയപ്പോള്‍ ട്രവിസ് ഹെഡ്ഡിനെ (7) ബ്രോഡ് എല്‍ബിയില്‍ കുരുക്കി.

england

റയലിനും സിദാനും ഞെട്ടല്‍; ഏദന്‍ ഹസാര്‍ഡിന് പരിക്ക്, ആദ്യ മത്സരങ്ങള്‍ നഷ്ടമാവുംറയലിനും സിദാനും ഞെട്ടല്‍; ഏദന്‍ ഹസാര്‍ഡിന് പരിക്ക്, ആദ്യ മത്സരങ്ങള്‍ നഷ്ടമാവും

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രക്ഷിച്ചത് ഓപ്പണര്‍ ബേണ്‍സിന്റെയും (53) വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെയും (52) അര്‍ധ സെഞ്ച്വറികളാണ്.മുന്‍നിരയില്‍ ജേസണ്‍ റോയ് (0),ജോ റൂട്ട് (14),ഡെന്‍ലി (30),ജോസ് ബട്‌ലര്‍ (12),ബെന്‍ സ്‌റ്റോക്‌സ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ മധ്യനിരയില്‍ പക്വതയാര്‍ന്ന പ്രകടനമാണ് ബെയര്‍‌സ്റ്റോ പുറത്തെടുത്തത്.ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷമായിരുന്നു താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. രണ്ട് ദിവസം ബാക്കി നില്‍ക്കെ മഴവില്ലനായാല്‍ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത.ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

Story first published: Saturday, August 17, 2019, 10:40 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X