Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസില്‍ ഓസീസ് ഉയിര്‍ത്തെഴുന്നേല്‍പ്പ്; ഇംഗ്ലണ്ടിനെതിരേ വമ്പന്‍ ജയം

ഓസ്ട്രേലിയക്ക് മുന്‍പില്‍ ചാരമായി ഇംഗ്ലണ്ട് ആഷസില്‍ ഓസീസ് ഉയിര്‍ത്തെഴുന്നേല്‍പ്പ്

ബര്‍മിങ്ഹാം: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഐതിഹാസിക തിരിച്ചുവരവോടെ ഓസീസിന് ജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസ്‌ട്രേലിയ നാണംകെടുത്തിയത്. 398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് 146 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണിന്റെ നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിന്‍സിന്റെയും ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ത്ത് കളഞ്ഞത്. രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങാണ് ഓസീസ് വിജയത്തില്‍ നിര്‍ണ്ണായകമായത്. കളിയിലെ താരവും സ്മിത്താണ്.

australia

398 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച നേരിട്ടു. രണ്ട് വിക്കറ്റിന് 60 റണ്‍സെന്ന നിലയില്‍ നിന്നാണ് 146 റണ്‍സില്‍ ആതിഥേയര്‍ ഓള്‍ഔട്ടായത്.37 റണ്‍സ് നേടിയ ക്രിസ് വോക്‌സാണ് ടോപ് സ്‌കോറര്‍.ജേസണ്‍ റോയി (28),ക്യാപ്റ്റന്‍ ജോ റൂട്ട് (28) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ബേണ്‍സ് (11) രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.ജോസ് ബട്‌ലര്‍ (1),ബെന്‍ സ്‌റ്റോക്‌സ് (6),ജോണി ബെയര്‍സ്‌റ്റോ(6),മോയിന്‍ അലി (4) എന്നിവര്‍ത്തക്ക് തിളങ്ങാനായില്ല.

90 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് സ്മിത്തിന്റെയും (142) മാത്യു വേഡിന്റെയും (110) സെഞ്ച്വറികളാണ് കരുത്തായത്. വേഡ് 17 ഫോറും സ്മിത്ത് 14 ഫോറും അക്കൗണ്ടിലാക്കി. ട്രവിസ് ഹെഡ് (51),ഉസ്മാന്‍ ഖവാജ (40),പാറ്റിന്‍സന്‍ (47*),ടിം പെയിന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്താക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 284 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 374 റണ്‍സ് അടിച്ചെടുത്തു.വന്‍ തകര്‍ച്ചയെ നേരിട്ട ഓസീസിന് സ്മിത്തിന്റെ (144) സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്‌സിലും കരുത്തായത്.

Story first published: Tuesday, August 6, 2019, 8:25 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+