Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയ 60 ഓളൗട്ട്, ഇംഗ്ലണ്ടിന് ഒന്നാം ദിനം 214 റണ്‍സിന്റെ ലീഡ്!

നോട്ടിങ്ഹാം: ആഷസ് പരമ്പരയുടെ ചരിത്ത്രിലെ ഏറ്റവം വേഗം കൂടിയ ഓളൗട്ട് എന്ന നാണക്കേടുമായാണ് നോട്ടിങ്ഹാമില്‍ പേരുകേട്ട ഓസീസ് ബാറ്റിംഗ് നിര കൂടാരം കയറിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പോലും പ്രതീക്ഷിച്ചുകാണില്ല ഇങ്ങനെ ഒരു പ്രകടനം. വെറും 111 പന്തുകളില്‍ (18.3 ഓവറില്‍) 60 റണ്‍സിന് കംഗാരുക്കള്‍ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 274 ന് നാല് എന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ 214 റണ്‍സ് അധികം. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം വാണവരും വീണവരും ചിത്രങ്ങളിലൂടെ.. കാണൂ....

സ്റ്റുവര്‍ട്ട് ബ്രോഡാണ് താരം

സ്റ്റുവര്‍ട്ട് ബ്രോഡാണ് താരം

9.3 ഓവറില്‍ 15 റണ്‍സിന് 8 വിക്കറ്റുകള്‍. സ്വപ്‌നം പോലെ പന്തെറിഞ്ഞ ബ്രോഡാണ് ഓസീസ് ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയെറിഞ്ഞത്. ബ്രോഡിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്. ബ്രോഡടക്കം മൂന്ന് പേര്‍ മാത്രമേ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിയേണ്ടി വന്നുള്ളൂ.

റോജേഴ്‌സ് തുടങ്ങിവെച്ചു

റോജേഴ്‌സ് തുടങ്ങിവെച്ചു

ഒന്നാമത്തെ ഓവറിന്റെ മൂന്നാം പന്തിലാണ് ഓസീസിന് ആദ്യവിക്കറ്റ് നഷ്ടമായത്. റണ്ണെടുക്കും മുമ്പേ സ്റ്റുവര്‍ട്ട് ബ്രോഡ് ക്രിസ് റോജേഴ്‌സിനെ വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയ ഞെട്ടി എന്നത് നേര്. പക്ഷേ ഇങ്ങനെ ഒരു കൂട്ടത്തകര്‍ച്ച ആരും പ്രതീക്ഷിച്ചുകാണില്ല.

വാര്‍ണര്‍ പിന്നാലെ

വാര്‍ണര്‍ പിന്നാലെ

മറ്റൊരു ഓപ്പണര്‍ ഡേവിഡ് വാര്‍ണറും റണ്ണെടുക്കാതെ മടങ്ങി. മികച്ച ഫോമില്‍ കളിക്കുന്ന സ്റ്റീവ് സ്മിത്തായിരുന്നു പിന്നത്തെ ഇര. സ്മിത്ത് 6 റണ്‍സെടുത്തു.

 ക്ലാര്‍ക്ക് രണ്ടാമത്തെ ടോപ് സ്‌കോറര്‍

ക്ലാര്‍ക്ക് രണ്ടാമത്തെ ടോപ് സ്‌കോറര്‍

ഓസീസ് ഇന്നിംഗ്‌സില്‍ 14 റണ്‍സോടെ എക്‌സ്ട്രായാണ് ടോപ് സ്‌കോറര്‍. 10 റണ്‍സെടുത്ത ക്ലാര്‍ക്ക് ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമത്തെ ടോപ് സ്‌കോററാണ്. മിച്ചല്‍ ജോണ്‍സന്‍ 13 റണ്‍സടിച്ചു.

മറ്റുള്ളവര്‍ ഇങ്ങനെ

മറ്റുള്ളവര്‍ ഇങ്ങനെ

ഷോണ്‍ മാര്‍ഷ് (0), വോഗ്‌സ് (1), നെവില്‍ (2), സ്റ്റാര്‍ക് (1), ഹേസല്‍ വുഡ് (4), ലിയോണ്‍ (9) എന്നിങ്ങനെയാണ് മറ്റ് ഓസീസുകാരുടെ സംഭാവന.

റൂട്ടിന് വേര് പിടിച്ചു

റൂട്ടിന് വേര് പിടിച്ചു

മറുപടി ബാറ്റിംഗില്‍ 124 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ വന്‍ ലീഡിലേക്ക് എത്തിച്ചത്

Story first published: Friday, August 7, 2015, 11:34 [IST]
Other articles published on Aug 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+