For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ്: പിടിമുറുക്കി ഓസീസ്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റര്‍: നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസീസ് പിടിമുറുക്കുന്നു.ഓസീസിന്റെ 497 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി പിരിയുമ്പോള്‍ അഞ്ച് വിക്കറ്റിന് 200 എന്ന നിലയിലാണ്.അഞ്ച് വിക്കറ്റുകള്‍ ശേഷിക്കെ സന്ദര്‍ശകരായ ഇംഗ്ലണ്ടിനെക്കാള്‍ 297 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.ബെന്‍ സ്റ്റോക്‌സിനൊപ്പം (7) ജോണി ബെയര്‍സ്‌റ്റോയാണ് (2) ക്രീസില്‍.

മഴ വില്ലനായ മൂന്നാം ദിനത്തില്‍ റോറി ബേണ്‍സും (81) ജോ റൂട്ടും (71) ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഓസീസിന്റെ പേസ് കരുത്തിനെ അധിക നേരം പ്രതിരോധിച്ച് നില്‍ക്കാനായില്ല. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 141 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിന് സമ്മാനിച്ചത്. ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കി ഇരുവരും മുന്നേറവെ ബേണ്‍സിനെ മടക്കി ഹെയ്‌സല്‍വുഡ് ഇംഗ്ലണ്ടിന് പ്രഹരം നല്‍കി. ബേണ്‍സ് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് 166 എന്ന നിലയിലായിരുന്നു.

ashes

അധികം വൈകാതെ ടീമിന്റെ നട്ടെല്ലായ റൂട്ടും ഹെയ്‌സല്‍വുഡിന് മുന്നില്‍ വീണു.വെളിച്ചക്കുറവ് വില്ലനാകവെ കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജേണ്‍സണ്‍ റോയിയുടെ (22) കുറ്റി തെറിപ്പിച്ച് ഹെയ്‌സല്‍വുഡാണ് വീണ്ടും ആതിഥേയരെ ഞെട്ടിച്ചത്. നാലാം ദിനം സ്‌റ്റോക്‌സിന്റെയും ബെയര്‍സ്‌റ്റോയുടെയും കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും.ഹെയ്‌സല്‍വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കുമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഓസീസിനെ സഹായിച്ചത് സ്റ്റീവ് സ്മിത്തിന്റെ (211) ഇരട്ട സെഞ്ച്വറിയാണ്. 319 പന്തുകള്‍ നീണ്ടു നിന്ന ഇന്നിങ്‌സില്‍ 24 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും.ഇത്തവണത്തെ ആഷസില്‍ ഇത് നാലാം തവണയാണ് സ്മിത്ത് സെഞ്ച്വറി നേടുന്നത്. മൂന്നാം മത്സരത്തില്‍ പരിക്കേറ്റ് കളിക്കാന്‍ പറ്റാത്തതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമായിരുന്നു മുന്‍ നായകന്റേത്. ലബുഷെയ്ന്‍ (67), ക്യാപ്റ്റന്‍ ടിം പെയ്‌നും (58) മിച്ചല്‍ സ്റ്റാര്‍ക്കും (54*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 127 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറിയാണ് പെയ്ന്‍ നേടിയത്. അതിവേഗം ബാറ്റുവീശിയ സ്റ്റാര്‍ക്ക് 58 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ നിന്നത്. നഥാന്‍ ലിയോണും (26*) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജാക്ക് ലീച്ച്,ക്രെയ്ഗ് ഓവര്‍ട്ടന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ജോ റൂട്ട് ഒരു വിക്കറ്റും വീഴ്ത്തി.ആദ്യ മൂന്ന് ടെസ്റ്റുകള്‍ കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്.അതിനാല്‍ നാലും അഞ്ചും ടെസ്റ്റിലെ വിജയിയാവും പരമ്പര നേടുക.

Story first published: Saturday, September 7, 2019, 9:28 [IST]
Other articles published on Sep 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+