Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓവലില്‍ അഭിമാനം കാക്കാന്‍ ഇംഗ്ലണ്ട്, സ്‌ക്വാഡില്‍ മാറ്റമില്ല

കെന്നിങ്ടണ്‍: രണ്ടു ജയവും ഒരു സമനിലയും. ആഷസ് കപ്പുമായി ഓസ്‌ട്രേലിയ തിരിച്ചുപറക്കുമെന്ന കാര്യമുറപ്പായി. 2-1 എന്ന നിലയില്‍ ഓസീസ് സംഘം ആഷസില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഓവലിലാണ് അവസാന മത്സരം. വ്യാഴാഴ്ച്ച ആരംഭിക്കുന്ന ഓവല്‍ ടെസ്റ്റ് ജയിച്ച് ആഷസ് പരമ്പര സമനിലയില്‍ പിടിക്കാനാണ് ഇനി ഇംഗ്ലണ്ടിന്റെ ശ്രമം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ 185 റണ്‍സിന് തോറ്റെങ്കിലും ടീമില്‍ മാറ്റം വരുത്താനൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് താത്പര്യമില്ല.

നാലാം ടെസ്റ്റിന് പ്രഖ്യാപിച്ച 13 അംഗ സ്‌ക്വാഡുതന്നെ ഓവല്‍ ടെസ്റ്റിലും പങ്കെടുക്കുമെന്ന് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ അറിയിച്ചു. ഇതേസമയം, പ്ലേയിങ് ഇലവനില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓള്‍ഡ് ട്രാഫോര്‍ഡിലെ നാലാം ദിനം വലതു തോളിന് പരുക്കേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്ക്‌സ് ഫീല്‍ഡില്‍ നിന്നും പിന്മാറിയിരുന്നു.

ആഷസ് ടെസ്റ്റ്

അടുത്ത രണ്ടു ദിവസത്തിനകം പരുക്കു ഭേദമായെങ്കില്‍ മാത്രമേ സ്റ്റോക്ക്‌സിന് പന്തെറിയാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി സ്റ്റോക്ക്‌സിനെ ടീമില്‍ നിലനിര്‍ത്താനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. അങ്ങനെ സംഭവിച്ചാല്‍ സാം കറനോ, ക്രിസ് വോക്‌സോ ഓള്‍റൗണ്ടറായി അവസാന ഇലവനില്‍ കയറിക്കൂടാം. പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിസും നായകന്‍ ജോ റൂട്ടും ചേര്‍ന്നായിരിക്കും ഈ തീരുമാനമെടുക്കുക.

മറുഭാഗത്ത് ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ എന്നിവരുടെ പ്രകടനം ഇംഗ്ലീഷ് നിരയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരമ്പരയില്‍ ഇതുവരെ 13 റണ്‍സാണ് ജേസണ്‍ റോയ് കാഴ്ച്ചവെച്ച ബാറ്റിങ് ശരാശരി. ബട്‌ലറുടെ ബാറ്റിങ് ശരാശരി 16 റണ്‍സും. എന്തായാലും ഓവല്‍ ടെസ്റ്റ് ജയിച്ച് അഭിമാനം കാക്കാനാണ് ഇനി ഇംഗ്ലണ്ടിന്റെ കൊണ്ടുപിടിച്ച ശ്രമം.

റോറി ബേൺസ്

ഇംഗ്ലണ്ട് പ്രഖ്യാപിച്ച 13 അംഗ സ്‌ക്വാഡ് ചുവടെ:

ജോ റൂട്ട് (നായകന്‍), ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, ക്രെയ്ഗ് ഓവര്‍ടണ്‍, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്ക്‌സ്, ക്രിസ് വോക്‌സ്.

Story first published: Monday, September 9, 2019, 18:10 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+