Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീരന്‍ തിരിച്ചുവരവ്! സ്മിത്തിന് വീണ്ടും സെഞ്ചുറി, ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ

മാഞ്ചസ്റ്റര്‍: ഗംഭീരന്‍ തിരിച്ചുവരവ്! ആഷസില്‍ സ്റ്റീവ് സ്മിത്തിന് വീണ്ടും സെഞ്ചുറി. ഓള്‍ഡ് ട്രാഫോര്‍ഡിലെ രണ്ടാം ദിനം സ്മിത്തിനെ പുറത്താക്കേണ്ടത് എങ്ങനെയറിയാതെ ഇംഗ്ലീഷ് ബൗളര്‍മാര്‍ കുഴങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് കുറിച്ചിട്ടുണ്ട് ഓസ്‌ട്രേലിയ.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തും നായകന്‍ ടിം പെയ്‌നുമാണ് ക്രീസില്‍. 163 പന്ത് നേരിട്ടാണ് സ്മിത്ത് ശതകം കണ്ടെത്തിയത്. 31 പന്തില്‍ ഒന്‍പതു റണ്‍സുമായി പെയ്‌നും ഒരറ്റത്തു നങ്കൂരമിട്ടു നില്‍പ്പുണ്ട്. ടെസ്റ്റ് കരിയറില്‍ സ്റ്റീവന്‍ സ്മിത്തിന്റെ 26 -മത്തെ സെഞ്ചുറിയാണ് ഇന്ന് ഓള്‍ ട്രാഫോര്‍ഡ് കണ്ടത്. ഈ വര്‍ഷമിതുവരെ നാലു സെഞ്ചുറികള്‍ താരം കണ്ടെത്തിക്കഴിഞ്ഞു. പന്തുചുരണ്ടല്‍ വിവാദത്തിന് ശേഷം ആഷസിലൂടെ ടെസ്റ്റില്‍ തിരിച്ചെത്തിയ സ്മിത്ത് മിന്നും പ്രകടനം തുടരുകയാണ്. പതിനൊന്ന് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്തിന്റെ ഇന്നത്തെ സെഞ്ചുറി.

സ്റ്റീവ് സ്മിത്ത്

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും മോശം തുടക്കം ഓസ്‌ട്രേലിയന്‍ ക്യാംപില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും മാര്‍ക്കസ് ഹാരിസിനെയും മടക്കി അയക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്ന് തോന്നിയ നിമിഷമാണ് സ്മിത്തും ലബുഷെയ്‌നും മൂന്നാം വിക്കറ്റില്‍ ഒത്തുചേരുന്നത്. ശേഷം 128 പന്തില്‍ 67 റണ്‍സുമായി ലബുഷെയ്ന്‍ തിരികെ പോരുമ്പോള്‍ ആദ്യ ക്ഷീണം ഓസ്‌ട്രേലിയ വിട്ടുമാറിയിരുന്നു.

സ്റ്റീവ് സ്മിത്ത്

ട്രാവിസ് ഹെഡിന്റെയും മാത്യു വെയ്ഡിന്റെയും വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ കംഗാരുകള്‍ക്ക് നഷ്ടമായത്. ഇരുവര്‍ക്കും സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭവന നല്‍കാനായില്ല. ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ഹെഡിന്റെ മടക്കം. ജാക്ക് ലീച്ചിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി വെയ്ഡും പാളയത്തില്‍ തിരിച്ചെത്തി. ഇതേസമയം, മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ കുന്തമുനയായിരുന്ന ജോഫ്ര ആര്‍ച്ചറിന് മത്സരത്തില്‍ ഇതുവരെ ഒരു വിക്കറ്റുപോലും നേടാനായിട്ടില്ല. ഇംഗ്ലീഷ് നിരയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജാക്ക് ലീച്ചും ക്രെയ്ഗ് ഓവര്‍ടണും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തം പേരില്‍ കുറിച്ചു.

Story first published: Thursday, September 5, 2019, 18:13 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+