Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് ടെസ്റ്റ്: ഓസീസിനെ ബാറ്റിങ്ങിന് ക്ഷണിച്ച് ഇംഗ്ലണ്ട്, ആര്‍ച്ചര്‍ വിക്കറ്റുവേട്ട തുടങ്ങി

ഹെഡിങ്‌ലി: മൂന്നാം ആഷസ് ടെസ്റ്റിന് ലീഡ്‌സില്‍ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് ക്ഷണിച്ചു. ടോസിന് പിന്നാലെ മഴയെത്തിയതോടെ 45 മിനിറ്റോളം വൈകിയാണ് ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്‌സ് ആരംഭിച്ചത്. ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

ജോഫ്ര ആർച്ചർ

കളി തുടങ്ങി നാലാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വാര്‍ണറിനൊപ്പം ഓപ്പണ്‍ ചെയ്ത മാര്‍ക്കസ് ഹാരിസിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. 12 പന്തില്‍ എട്ടു റണ്‍സുമായാണ് താരത്തിന്റെ മടക്കം. കഴിഞ്ഞ മത്സരം കളിച്ച കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് പകരമാണ് മാര്‍ക്കസ് ഹാരിസ് അന്തിമ ഇലവനില്‍ കടന്നത്. പീറ്റര്‍ സിഡിലിന് പകരം ജെയിംസ് പാറ്റിന്‍സണും ഓസീസ് നിരയിലെത്തിയിട്ടുണ്ട്. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളില്ല.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍:
ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയ്ന്‍ (നായന്‍, വിക്കറ്റ് കീപ്പര്‍), ജെയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍:
റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട് (നായകന്‍), ജോ ഡെന്‍ലി, ബെന്‍ സ്‌റ്റോക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍, ക്രിസ് വോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്‌

Story first published: Thursday, August 22, 2019, 17:18 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+