വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌റ്റോക്‌സ് 'സൂപ്പര്‍ ഹീറോ'; ആഷസില്‍ ഒരു വിക്കറ്റിന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട്

Historic Win For England Thanks To SuperHuman Effort From Ben Stokes | Oneindia Malayalam

ലീഡ്‌സ്: ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ആവേശം കാട്ടിത്തന്ന മൂന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 359 റണ്‍സ് വിജയലക്ഷ്യത്തെ ബെന്‍സ്‌റ്റോക്‌സിന്റെ (135*) ഒറ്റയാള്‍ പ്രകടനത്തിന്റെ കരുത്തില്‍ ഒരു വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് മറികടന്നത്. ജാക്ക് ലീച്ച് (1) സ്‌റ്റോക്‌സിനൊപ്പം പുറത്താവാതെ നിന്നു. സ്റ്റോക്‌സാണ് കളിയിലെ താരം.

ബെൻ സ്റ്റോക്ക്സ്

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 286 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണെങ്കിലും ഒരു വശത്ത് ചെറുത്തുനിന്ന സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 11ാമന്‍ ലീച്ചിനൊപ്പം 76 റണ്‍സാണ് സ്റ്റോക്‌സ് ഇംഗ്ലീഷ് സ്്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ഇതില്‍ 75 റണ്‍സ് നേടിയതും സ്‌റ്റോക്‌സാണ്. 219 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സ്‌്േറ്റാക്‌സിന്റെ അപരാജിത സെഞ്ച്വറി. ക്യാപ്റ്റന്‍ ജോ റൂട്ട് (77), ജോ ഡെന്‍ലി (50) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായകമായി.

ബെൻ സ്റ്റോക്ക്സ്

ജോണി ബെയര്‍സ്‌റ്റോയും (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ റൂട്ടും-ഡെന്‍ലിയും ചേര്‍ന്നെടുത്ത 126 റണ്‍സ് കൂട്ടുകെട്ടാണ് കളിയില്‍ വഴിത്തിരിവായത്. ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റും നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി. പാറ്റിന്‍സണും കുമ്മിന്‍സും ഓരോ വിക്കറ്റും പങ്കിട്ടു.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 179 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 69 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സല്‍വുഡിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ ചെറിയ സ്‌കോറിലേക്ക് ഒതുക്കിയത്.

ആഷസ് ടെസ്റ്റ്

ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കി. മൂന്ന് വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍ച്ചറും ബ്രോഡുമാണ് സന്ദര്‍ശകരെ 246ല്‍ ഒതുക്കിയത്. ലാബുഷെയ്‌ന്റെ (80) അര്‍ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്‌സില്‍ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഓരോ ജയത്തോടെ ഇരു ടീമും തുല്യത പുലര്‍ത്തുകയാണ്.

Story first published: Monday, August 26, 2019, 0:01 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X