Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019 ആഷസ് ടെസ്റ്റ്: മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തി, ഓസ്‌ട്രേലിയന്‍ സ്‌ക്വാഡിൽ ഇവരെല്ലാം

ലണ്ടന്‍: രണ്ടാം ആഷസ് ടെസ്റ്റിനുള്ള പന്ത്രണ്ടംഗ സ്‌ക്വാഡിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇക്കുറി ജെയിംസ് പാറ്റിന്‍സണിന് പകരം ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് സംഘത്തില്‍. ബുധനാഴ്ച്ച ലോര്‍ഡ്‌സില്‍ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കും.

ഓസ്ട്രേലിയ

കാല്‍മുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ് എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റ് സ്റ്റാര്‍ക്കിന് നഷ്ടമായത്. പകരമെത്തിയ പാറ്റിന്‍സണ്‍ മത്സരത്തില്‍ രണ്ടു വിക്കറ്റു മാത്രമേ നേടിയുള്ളൂവെങ്കിലും ബാറ്റുകൊണ്ട് തിളങ്ങി. രണ്ടാം ഇന്നിങ്ങ്‌സില്‍ വാലറ്റത്തിറങ്ങിയ പാറ്റിന്‍സണ്‍ പുറത്താവാതെ 47 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യ ടെസ്റ്റില്‍ 251 റണ്‍സിനായിരുന്നു ഓസീസ് പടയുടെ ജയം.

ഇപ്പോള്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കറിന്റെ 'റൊട്ടേഷന്‍' നയം പ്രകാരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അവസാന പട്ടികയില്‍ ഇടംകണ്ടെത്തിയിരിക്കുന്നത്. ഇതേസമയം, പ്ലേയിങ് ഇലവനില്‍ ജോഷ് ഹേസല്‍വുഡിനും സാധ്യതയേറെ. എന്തായാലും ആദ്യ ടെസ്റ്റ് കളിച്ച സംഘത്തില്‍ വലിയ പരീക്ഷണങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയ തയ്യാറല്ല. പാറ്റിന്‍സണിന് പകരം സ്റ്റാര്‍ക്കോ, ഹേസല്‍വുഡോ കളത്തിലിറങ്ങുമെന്നതു മാത്രമാണ് മാറ്റം.

ഓസ്ട്രേലിയ

പന്തു ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യ ടെസ്റ്റിനിറങ്ങിയ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് തന്നെ ഡേവിഡ് വാര്‍ണറുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സിന് തുടക്കമിടും. എജ്ബാസ്റ്റണില്‍ വലിയ മികവു കാട്ടാന്‍ ഇരു താരങ്ങള്‍ക്കും കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് ടീമില്‍ ഗംഭീര തിരിച്ചുവരവു നടത്തിയ സ്റ്റീവ് സ്മിത്തായിരിക്കും ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ നോട്ടപ്പുള്ളി.

രണ്ടാം ആഷസ് ടെസ്റ്റിനായി ഇന്നു പ്രഖ്യാപിച്ച 12 അംഗ ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ് ചുവടെ:

കാമറോണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് (ഉപനായകന്‍), മാത്യു വെയ്ഡ്, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്‌

Story first published: Tuesday, August 13, 2019, 20:07 [IST]
Other articles published on Aug 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+