ആഷസില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ആര്‍ച്ചര്‍; ഇംഗ്ലണ്ടിന് ജയപ്രതീക്ഷ
ലണ്ടന്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ജോഫ്ര ആര്‍ച്ചര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 179 റണ്‍സിന് എല്ലാവരും പുറത്തായി. ആര്‍ച്ചറിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഡേവിഡ് വാര്‍ണര്‍(61), മാര്‍ക്കസ് ലാബുഷയ്ന്‍(74) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
തുടക്കംമുതല്‍ തുടര്‍ച്ചയായി വിക്കറ്റുവീണ ഓസീസിന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. 11 റണ്‍സെടുത്ത ടിം പെയ്ന്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. രണ്ട് വിക്കറ്റെടുത്ത സ്റ്റ്യുവര്‍ട്ട് ബ്രോഡും ആര്‍ച്ചറിന് മികച്ച പിന്തുണ നല്‍കി. മഴമൂലം തടസ്സപ്പെട്ട മത്സരത്തില്‍ കൂടുതല്‍ ഓവറുകള്‍ എറിയാനാകാത്തതിനാല്‍ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങാനായിട്ടില്ല.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ആര്‍ച്ചറും ബ്രോഡും ഓസീസ് നിരയെ കടപുഴക്കി. കഴിഞ്ഞ മത്സരം കളിച്ച കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് പകരം മാര്‍ക്കസ് ഹാരിസ് ഓസീസ് അന്തിമ ഇലവനില്‍ കടന്നത്. പീറ്റര്‍ സിഡിലിന് പകരം ജെയിംസ് പാറ്റിന്‍സണും ഓസീസ് നിരയിലെത്തിയിട്ടുണ്ട്. പരിക്കേറ്റ സ്മിത്തിന് പകരം മാര്‍ക്കസ് ലാബുഷയ്ന്‍ ആണ് കളിക്കുന്നത്. മറുഭാഗത്ത് ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications