Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ്: കളി വരുതിയിലാക്കി ഓസീസ്; രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി

മാഞ്ചസ്റ്റര്‍: നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസീസിന് ആധിപത്യം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ വിജയലക്ഷ്യത്തേക്കാള്‍ 365 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ട്.ജേസണ്‍ റോയി (2),ജോ ഡെന്‍ലി (0) എന്നിവരാണ് ക്രീസില്‍.

നാലാം ദിനത്തിന്റെ അവസാന സമയത്ത് ഇംഗ്ലണ്ടിനെ ബാറ്റിങിന് ക്ഷണിച്ച ഓസീസ് തന്ത്രം ഫലിച്ചു. ചെറിയ റണ്‍സിനിടെ രണ്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റാന്‍ ഓസീസിനായി. റോറി ബേണ്‍സ് (0),ജോ റൂട്ട് (0) എന്നീ നിര്‍ണ്ണായക താരങ്ങളുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ട് പേരെയും പുറത്താക്കിയത് കമ്മിന്‍സാണ്. അവസാന ദിനവും ഓസീസിന്റെ പേസ് കരുത്ത് ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.

cummins

ഒന്നാം ഇന്നിങ്‌സില്‍196 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ആറ് വിക്കറ്റിന് 186 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ടിന് 383 റണ്‍സ് വിജലക്ഷ്യം സമ്മാനിക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്റെ (82) ബാറ്റിങാണ് രണ്ടാം ഇന്നിങ്‌സിലും ഓസീസിന് കരുത്തായത്. പതിവിലും വ്യത്യാസമായി അധിവേഗം ബാറ്റുവീശിയ സ്മിത്ത് 92 പന്തില്‍ 11 ബൗണ്ടറികളാണ് പായിച്ചത്. മാത്യു വേഡ് (34),ടിം പെയ്ന്‍ (23*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോര്‍മാര്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ജാക്ക് ലീച്ച് ഒരുവിക്കറ്റും വീഴ്ത്തി. നേരത്തെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 301 റണ്‍സില്‍ അവസാനിച്ചിരുന്നു.

Story first published: Sunday, September 8, 2019, 9:21 [IST]
Other articles published on Sep 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+