വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഷിദ് ഖാന്റെ സ്ഥാനം തെറിച്ചു; അസ്ഗര്‍ അഫ്ഗാന്‍ വീണ്ടും അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി അസ്ഗര്‍ അഫ്ഗാനെ വീണ്ടും നിയമിച്ചു. നിലവിലെ ക്യാപ്റ്റന്‍ റാഷിദ് ഖാനെ മാറ്റിയാണ് അസ്ഗറിനെ ചുമതലയേല്‍പ്പിച്ചത്. മൂന്നു ഫോര്‍മാറ്റിലും ഇനി അസ്ഗര്‍ തന്നെയായിരിക്കും ടീം ക്യാപ്റ്റന്‍. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഗുല്‍ബാദിന്‍ നായിബിനെ മാറ്റിയാണ് റാഷിദിനെ ചുമതലയേല്‍പ്പിച്ചിരുന്നത്.

ലോകകപ്പിന് മൂന്നു മുസം മുന്‍പുവരെ അസ്ഗര്‍ ആയിരുന്നു ടീം ക്യാപ്റ്റന്‍. പിന്നീട് ഗുല്‍ബാദിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. ഇത് ഏറെ വിവാദത്തിനും ഇടയാക്കി. ഗുല്‍ബാദിന്‍ ഉള്‍പ്പെടെയുള്ള കളിക്കാരെല്ലാം അസ്ഗര്‍ തന്നെയായിരിക്കും ക്യാപ്റ്റനെന്നും അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നടപടിയും ആശ്ചര്യമുണ്ടാക്കുന്നതാണ്.

asgharafghan

<strong>രഞ്ജി ട്രോഫി: കേരളത്തിന് മുന്നില്‍ മുട്ടിടിച്ച് ഡല്‍ഹി, ഒന്നാമിന്നിങ്സില്‍ തകര്‍ന്നു... ഫോളോ ഓണ്‍</strong>രഞ്ജി ട്രോഫി: കേരളത്തിന് മുന്നില്‍ മുട്ടിടിച്ച് ഡല്‍ഹി, ഒന്നാമിന്നിങ്സില്‍ തകര്‍ന്നു... ഫോളോ ഓണ്‍

അഫ്ഗാനിസ്ഥാന്‍ അന്തരാഷ്ട്രതലത്തില്‍ നേടിയ പല വിജയങ്ങള്‍ക്കു പിന്നിലും അസ്ഗറിന്റെ ക്യാപ്റ്റന്‍സിയുടെ മികവുണ്ടായിരുന്നു. 56 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച താരം 36 എണ്ണത്തില്‍ വിജയം നേടിക്കൊടുത്തു. 21 കളികളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. ഇന്ത്യയ്‌ക്കെതിരെ ഏഷ്യാ കപ്പില്‍ നേടിയ ടൈയും അസ്ഗറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍, ലോകകപ്പില്‍ അഫ്ഗാന്റെ പ്രകടനം മികവുള്ളതായിരുന്നില്ല. നായിബ് 12 മത്സങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്.

Story first published: Wednesday, December 11, 2019, 17:05 [IST]
Other articles published on Dec 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X