'ടി20 മാഗി പോലെ, ടെസ്റ്റ് മത്സരങ്ങള്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം പോലെ'
ദില്ലി: ടി20, ടെസ്റ്റ് മത്സരങ്ങളെ തന്റേതായ ശൈലിയില്‍ ഉപമിച്ച് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെ. ടി20 മത്സരങ്ങള്‍ മാഗി പോലെയാണെന്നും ടെസ്റ്റ് മത്സരങ്ങള്‍ വീട്ടില്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം പോലെയാണെന്നും രണതുംഗെ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണതുംഗെ വ്യത്യസ്തമായ കാഴ്ചപ്പാട് പങ്കുവെച്ചത്.
ടി20, ടെസ്റ്റ് മത്സരങ്ങളെ എങ്ങിനെ കാണുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ടി20 മത്സരങ്ങള്‍ മാഗി പോലെയാണ്. പെട്ടെന്നുണ്ടാക്കാം, പക്ഷേ ആരോഗ്യത്തിന് മോശമാണ്. എന്നാലും നമ്മില്‍ എന്തോ ഒന്ന് നിറയ്ക്കുന്നുണ്ടത്. എന്നാല്‍, ടെസ്റ്റ് മത്സരങ്ങള്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണം പോലെ രുചികരവും ആരോഗ്യപ്രദവുമാണ്. രണതുംഗെ പറഞ്ഞു.

ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് അര്‍ജുന രണതുംഗെ. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ നൊസ്റ്റാള്‍ജിയ നല്‍കുന്നതാണ് അതെന്നായിരുന്നു രണതുംഗെയുടെ മറുപടി. ഏറ്റവും മികച്ച 14 കളിക്കാരായിരുന്നു അന്ന് കൂടെ ഉണ്ടായിരുന്നത്. ആരും താരങ്ങളായിരുന്നില്ല. കളിക്കാര്‍ മാത്രം. കളിക്കുവേണ്ടി പൂര്‍ണമായും അര്‍പ്പിച്ചവരായിരുന്നു ടീം അംഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വിജയത്തില്‍ പ്രാവര്‍ത്തികമാക്കിയ മൂന്നു കാര്യങ്ങളെന്തായിരുന്നെന്ന് റിപ്പോര്‍ട്ടര്‍ രണതുംഗെയോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി. കളിക്കാരെ മനസിലാക്കുകയും അവരെ കേള്‍ക്കുകയും ചെയ്തു. കളിക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കി, അവര്‍ തിരിച്ചും. കളിക്കാരില്‍ ആത്മവിശ്വാസവും വിജയതൃഷ്ണയും വളര്‍ത്തിയെടുത്തെന്നും രണതുംഗെ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications