വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ സൂപ്പറാ, ഇന്ത്യക്കു വേണ്ടി കളിക്കും... ഉറപ്പിച്ച് ശ്രീശാന്ത്

ട്വിറ്ററിലായിരുന്നു ശ്രീശാന്ത് ഇക്കാര്യം കുറിച്ചത്

കൊച്ചി: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ക്രിക്കറ്ററുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഭാവിയില്‍ ദേശീയ ടീമിനു വേണ്ടി കളിക്കുമെന്ന് ഉറപ്പിച്ച് മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. ട്വിറ്ററിലായിരുന്നു ശ്രീ ഇക്കാര്യം കുറിച്ചത്. ഏപ്രില്‍ 24ന് സച്ചിന്റെ 47ാം പിറന്നാളായിരുന്നു. ട്വിറ്റിലൂടെ ശ്രീശാന്തും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു പിറന്നാള്‍ ആശംകള്‍ നേര്‍ന്നിരുന്നു. ഇതിന് സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

1

ആശംകള്‍ക്കു നന്ദി ശ്രീ. നിനക്കും വീട്ടിലെ എല്ലാവര്‍ക്കും ആശംസകളറിയിക്കുന്നു, ആരോഗ്യത്തോടെ സുരക്ഷിതനായിരിക്കൂയെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഈ ട്വീറ്റിന് ശ്രീശാന്ത് പ്രതികരിക്കുകയും ചെയ്തു. നന്ദി സച്ചിന്‍ പാജി... നിങ്ങളെന്റെ ദിവസം ധന്യമാക്കി. വീട്ടിലുള്ള എല്ലാവരോടും സ്‌നേഹവും അടുപ്പവും അറിയിക്കുന്നതായി നിങ്ങളില്‍ നിന്നു കേട്ടത് വലിയ കാര്യമാണ്. അര്‍ജുന്‍ നന്നായി പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ട്. വളരെ ബ്രില്ല്യന്റായ ബൗളിങ് ആക്ഷനാണ് അവന്റേത്. നല്ല താളവുമുണ്ട്. തീര്‍ച്ചയായും അവന്‍ ഇന്ത്യക്കു വേണ്ടി കളിക്കമെന്നായിരുന്നു ശ്രീയുടെ ട്വീറ്റ്.

പൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീപൂച്ചയും എലിയും കളിച്ച് സച്ചിന്‍... അതും വോണിനെതിരേ, പയറ്റിയ എല്ലാ അടവും പാളി-ലീ

അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍

ലോകം കണ്ട എക്കാലത്തെയും വലിയ ക്രിക്കറ്റര്‍മാരില്‍ ഒരാളായ സച്ചിന്റെ മകനെന്ന നിലയില്‍ വളരെ മുമ്പ് തന്നെ അര്‍ജുന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ സച്ചിനെപ്പോലെ ബാറ്റ്‌സ്മാന്‍ മാത്രമല്ല അര്‍ജുന്‍. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായാണ് താരം കരിയറിലെ ഓരോ പടവുകളും താണ്ടുന്നത്. ജൂനിയര്‍ ക്രിക്കറ്റിലും സ്‌കൂള്‍ ക്രിക്കറ്റിലുമെല്ലാം അര്‍ജുന്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഇതിനകം കാഴ്ചവച്ചു കഴിഞ്ഞു.

sree

2018 നവംബറില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കു അര്‍ജുന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ പ്രായത്തിലെ അയോഗ്യത കാരണം ജൂനിയര്‍ ലോകകപ്പില്‍ കളിക്കാന്‍ കഴിഞ്ഞില്ല. 2018 നവംബറിര്‍ വിനൂ മങ്കാദ് ട്രോഫിയില്‍ താരം തിളങ്ങിയിരുന്നു. ഗുജറാത്തിനെ മുംബൈ ഒമ്പത് വിക്കറ്റിനു തുരത്തിയ കളിയില്‍ അര്‍ജുന്‍ 30 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു. അസ്സമിനെ മുംബൈ 10 വിക്കറ്റിന് കെട്ടുകെട്ടിച്ച മല്‍സരത്തില്‍ എഴോവറില്‍ 14 റണ്‍സിന് മൂന്നു വിക്കറ്റും താരം പിഴുതു. ഇതേ മാസം നടന്ന കെസി മഹീന്ദ്ര ഷീല്‍ഡ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 70 റണ്‍സിന് ആറു വിക്കറ്റും അര്‍ജുന്‍ വീഴ്ത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2017-18ലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ അഞ്ചു കളികളില്‍ നിന്നായി മുംബൈയ്ക്കു വേണ്ടി രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് അര്‍ജുന്‍ കട പുഴക്കിയത്. കഴിഞ്ഞ വര്‍ഷം മുംബൈയുടെ അണ്ടര്‍ 23 ടീമിലേക്കും ജൂനിയര്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Wednesday, April 29, 2020, 12:59 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X