Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ചുറിക്ക് പിന്നാലെ 4 വിക്കറ്റും, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ടീമില്‍!

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ബൗളിംഗിലും മികച്ച ഫോമില്‍. മുംബൈ അണ്ടര്‍ 16 ടീമിന്റെ സെലക്ഷന്‍ ട്രയല്‍സായി കരുതപ്പെടുന്ന ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ മിന്നും പ്രകടനം. രോഹിത് ശര്‍മ ഇലവനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയാണ് അര്‍ജുന്‍ താരമായത്. ഇടങ്കയ്യന്‍ മീഡിയം പേസ് ബൗളറായ അര്‍ജുന്‍ 73 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ എടുത്തത്.

സുനില്‍ ഗാവസ്‌കര്‍ ഇലവന് വേണ്ടി കളിക്കുന്ന അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സെഞ്ചുറിയും അടിച്ചിരുന്നു. മുംബൈയിലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജിംഖാന ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഒന്നാമിന്നിംഗ്‌സില്‍ 156 പന്തിലാണ് അര്‍ജുന്‍ 106 റണ്‍സെടുത്തത്. സെഞ്ചുറിക്കും നാല് വിക്കറ്റിനും പിന്നാലെ രണ്ടാമത് ബാറ്റ് ചെയ്യാനെത്തി അര്‍ജുന്‍ 40 റണ്‍സ് കൂടി ചേര്‍ത്തു. രണ്ട് ഇന്നിംഗ്‌സുകളിലെ മികച്ച ബാറ്റിംഗും ബൗളിംഗും അര്‍ജുനെ കളിയിലെ താരമാക്കി.

arjun-tendulkar

എന്തായാലും ഓള്‍റൗണ്ട് പ്രകടനം വെറുതെയായില്ല, അര്‍ജുന്‍ തെണ്ടുല്‍ക്കറിന് മുംബൈ അണ്ടര്‍ 16 ടീമില്‍ സെലക്ഷന്‍ കിട്ടി. മുംബൈ അണ്ടര്‍ 16 ടീമിന്റെ സെലക്ഷന്‍ ട്രയല്‍സായി കരുതപ്പെടുന്ന ടൂര്‍ണമെന്റാണ് പയ്യാഡെ. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇലവന്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍ ഇലവന്‍, സുനില്‍ ഗാവസ്‌കര്‍ ഇലവന്‍, രോഹിത് ശര്‍മ ഇലവന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടി കളിക്കുന്ന അര്‍ജുന്‍ സ്‌കൂള്‍ ലെവല്‍ ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

Story first published: Friday, November 27, 2015, 14:55 [IST]
Other articles published on Nov 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+