Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ടി20 ലീഗ് അരങ്ങേറ്റത്തില്‍ തിളങ്ങി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; വൈറലായി പടുകൂറ്റന്‍ സിക്‌സ്

അര്‍ജുന്‍ ടെണ്ടുല്‍ക്കരുടെ പടുകൂറ്റന്‍ സിക്‌സ് വൈറലായി

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ടി20 മുംബൈ ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച തുടക്കം. ആകാശ് ടൈഗേഴ്‌സിനുവേണ്ടി കളിക്കുന്ന അര്‍ജുന്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടി. ആദ്യം ബാറ്റ് ചെയ്ത ട്രയംഫ്‌സ് നൈറ്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സടിച്ചപ്പോള്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ടൈഗേഴ്‌സ് ലക്ഷ്യത്തിലെത്തി.

arjun-tendulkar

അരങ്ങേറ്റക്കാരനായിരുന്നിട്ടും അര്‍ജുന് ബൗളിങ് ഓപ്പണ്‍ ചെയ്യാന്‍ അവസരമുണ്ടായി. ആദ്യ ഓവറില്‍ തന്നെ 14 റണ്‍സെടുത്ത കരണ്‍ ഷായെ അര്‍ജുന്‍ പുറത്താക്കി. പവര്‍പ്ലേയില്‍ നാല് ഓവറുകളുമെറിഞ്ഞ അര്‍ജുന്‍ ആകെ 21 റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. 56 പന്തില്‍ 90 റണ്‍സെടുത്ത നൈറ്റ്‌സിന്റെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീമിന് മോശമല്ലാത്ത മികച്ച ടോട്ടല്‍ സമ്മാനിച്ചു.

മറുപടി ബാറ്റിങ്ങില്‍ ആകാശ് ടൈഗേഴ്‌സിനുവേണ്ടി മൂന്നാമനായി ഇറങ്ങിയ അര്‍ജുന്‍ 19 പന്തില്‍ 23 റണ്‍സ് നേടിയാണ് പുറത്തായത്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ വിനായക് ബോഹിറിനെതിരെ അര്‍ജുന്‍ നേടിയ പടുകൂറ്റന്‍ സിക്‌സറും ശ്രദ്ധപിടിച്ചുപറ്റി. കൗസ്തുഭ് പവാര്‍(34), ആകര്‍ഷിത് ഗോമെല്‍(41) എന്നിവരാണ് ടീമിനുവേണ്ടി കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു കളിക്കാര്‍.

നേരത്തെ കഴിഞ്ഞയാഴ്ച നടന്ന ലീഗ് ലേലത്തില്‍ 5 ലക്ഷം രൂപയ്ക്കാണ് ആകാശ് ടൈഗേഴ്‌സ് അര്‍ജുനെ ടീമിലെടുത്തത്. മുംബൈ ടി20യുടെ രണ്ടാം സീസണില്‍ ആറു ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ട്. എല്ലാ മത്സരങ്ങളും മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ഈ മാസം 14 മുതല്‍ 26 വരെയാണ് പോരാട്ടം. പൃഥ്വി ഷാ ഷാ ഉള്‍പ്പെടെ ഐപിഎല്ലില്‍ കളിച്ച പ്രമുഖര്‍ ഇത്തവണയും മുംബൈ ലീഗിലും കളിക്കുന്നുണ്ട്.

Story first published: Wednesday, May 15, 2019, 12:20 [IST]
Other articles published on May 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+