Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് അണ്ടര്‍ 19, ഇന്ന് അണ്ടര്‍ 23... ഇനി ഇന്ത്യന്‍ ടീം? സച്ചിന്റെ വഴിയെ അര്‍ജുന്‍ ടെണ്ടുല്‍ക്കറും

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ദേശീയ ടീമിലേക്കുള്ള പാതയിലാണ്. മുംബൈയുടെ അണ്ടര്‍ 23 ടീമിലേക്ക് യുവതാരത്തിന് വിളി വന്നിരിക്കുകയാണ്. അടുത്തതായി ദേശീയ ടീമിലേക്കും തനിക്ക് ഇടം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ജൂനിയര്‍ സച്ചിന്‍.

ഫെബ്രുവരി 13 മുതല്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 23 ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന മുംബൈ ടീമിനു വേണ്ടിയാണ് ഓള്‍റൗണ്ടര്‍ കൂടിയായ അര്‍ജുന്‍ കളിക്കുക.

 മികച്ച പ്രകടനങ്ങള്‍

മികച്ച പ്രകടനങ്ങള്‍

സമീപകാലത്തെ ചില മികച്ച പ്രകടനങ്ങളാണ് മുംബൈയുടെ അണ്ടര്‍ 23 ടീമിലേക്കു അര്‍ജുന് വഴി തുറന്നത്. 2017-18 സീസണിലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ നടടത്തിയ മിന്നുന്ന പ്രകടനത്തിനു ശേഷമാണ് അര്‍ജുനെ പലരും അംഗീകരിച്ചു തുടങ്ങിയത്. മുംബൈക്കു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും താരം 19 വിക്കറ്റുകള്‍ കൊയ്തിരുന്നു.
ഈ ടൂര്‍ണമെന്റിലെ പ്രകടനം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും അര്‍ജുന് ഇടം നേടിക്കൊടുത്തിരുന്നു.

ഇടംകൈയന്‍ പേസര്‍

ഇടംകൈയന്‍ പേസര്‍

അച്ഛന്‍ സച്ചിന് പാഷന്‍ ബാറ്റിങായിരുന്നെങ്കില്‍ അര്‍ജുന് കൂടുതല്‍ ഇഷ്ടം ബൗളിങിനോടാണ്. ഇടംകൈയന്‍ പേസറും ബാറ്റിങില്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍. ബാറ്റിങില്‍ ഇതുവരെ അത്ര മികച്ച പ്രകടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല.
നിരവധി ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ സജീവമാണ് അര്‍ജുന്‍. ഡിവൈ പാട്ടീല്‍ ടി20 കപ്പിലാണ് താരം അവസാനമായി കളിച്ചത്. ഡിവൈ പാട്ടീല്‍ ബി ടീമിനായി നാലു വിക്കറ്റെടുക്കുന്നതിനൊപ്പം 35 റണ്‍സും അര്‍ജുന്‍ നേടിയിരുന്നു. സച്ചിനെപ്പോലെ തന്നെ എംസിസി ഇലവന്‍, ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ ഇലവന്‍ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

അണ്ടര്‍ 23 ടീമിലെത്താന്‍ കാരണം

അണ്ടര്‍ 23 ടീമിലെത്താന്‍ കാരണം

അടുത്തിടെ നടന്ന ആര്‍എഫ്എസ് തല്യാര്‍ഖാന്‍ മെമ്മോറിയല്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് അര്‍ജുനെ അണ്ടര്‍ 23 ടീമിലെടുക്കാനുള്ള മുഖ്യ കാരണം.
സച്ചിന്റെ മുന്‍ സഹതാരവും പേസ് ബൗളറുമായിരുന്ന അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി വാംഖഡെ സ്റ്റേഡിയത്തില്‍ നടത്തിയ ട്രയല്‍സിലും അര്‍ജുന്‍ തിളങ്ങിയിരുന്നു. ഇതിനു ശേഷമാണ് മുംബൈയുടെ അണ്ടര്‍ 23 ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയതെന്ന് കോച്ച് അമിത് പാഗ്നിസ് അറിയിച്ചു.

Story first published: Sunday, February 10, 2019, 16:57 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+