സച്ചിന്‍ നോക്കിനില്‍ക്കെ ലോര്‍ഡ്‌സിലെ ഗ്രൗണ്ടുണക്കാന്‍ സഹായിയായി മകന്‍ അര്‍ജുന്‍
ലോര്‍ഡ്സ്: താരജാഡകളില്ലാത്ത കളിക്കാരനായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്രൗണ്ടിനകത്തും പുറത്തും എങ്ങിനെ പെരുമാറണമെന്ന് സച്ചിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. സച്ചിന്റെ ഈ പെരുമാറ്റം എല്ലായിപ്പോഴും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ സച്ചിന്റെ മകന്‍ അര്‍ജുനും ഇതിഹാസതാരത്തിന്റെ മകനെന്ന ജാഡയില്ലാതെ ക്രിക്കറ്റ് ആരാധകരുടെ കൈയ്യടി നേടുന്നു.
കളിക്കാരനെന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയിട്ടില്ലെങ്കിലും ലോര്‍ഡ്‌സിലെ മൈതാനത്ത് ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന അര്‍ജുന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞുകൊടുത്തും ലണ്ടനില്‍ ചുറ്റിയടിച്ചുമൊക്കെ കഴിഞ്ഞദിവസവും അര്‍ജുന്‍ മാധ്യമങ്ങളില്‍ ഇടംനേടി.

കനത്ത മഴയെ തുടര്‍ന്ന് ലോര്‍ഡ്‌സിലെ നനഞ്ഞുകുതിര്‍ന്ന മൈതാനം കളിക്കുവേണ്ടി ഉണക്കിയെടുക്കുക ശ്രമകരമായ ജോലിയാണ്. ഗ്രൗണ്ട് സ്റ്റാഫിന് ജോലിഭാരം കൂടിയതോടെയാണ് അര്‍ജുന്‍ അവരെ സഹായിക്കാനായി ഇറങ്ങിയത്. അര്‍ജുന്‍ ഗ്രൗണ്ട്‌സ്മാന്റെ ജോലി ചെയ്യുമ്പോള്‍ സച്ചിന്‍ ഗ്യാലറിയിരിപ്പുണ്ടായിരുന്നു.
ശ്രീലങ്കക്കെതിരായ യൂത്ത് ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ഭാഗമായിരുന്നു അര്‍ജുന്‍. ടീം ഏകദിന പരമ്പര ആരംഭിച്ചതോടെ ഒഴിവു സമയം ആഘോഷിക്കാന്‍ അര്‍ജുന്‍ ലണ്ടനിലെത്തി. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ഡാനിയേല വയറ്റുമൊത്തുള്ള അര്‍ജുന്റെ ചിത്രങ്ങളും ഇതിനകം വൈറലായിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ കളികള്‍ കണ്ടും അവര്‍ക്കൊപ്പം ചെലവഴിച്ചും കൂടുതല്‍ പരിചയസമ്പത്ത് നേടുകയാണ് അര്‍ജുന്റെ ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications