Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 42 പന്തില്‍ 118

മുംബൈ: ടെണ്ടുല്‍ക്കര്‍ 42 പന്തില്‍ 118 റണ്‍സ്. സ്‌കോര്‍ കണ്ടിട്ട് സച്ചിനാണെന്ന് തോന്നിയോ. സച്ചിനല്ല, മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ് ഈ മിന്നുന്ന പ്രകടനത്തിന് ഉടമ. മുംബൈ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഈ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

16 വയസ്സില്‍ താഴെയുള്ളവരുടെ ഈ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് പേര് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടൂര്‍ണമെന്റ് എന്നാണ്. പേര് പോലെ തന്നെ മത്സരവിജയികള്‍ക്ക് സമ്മാനം കൊടുക്കാനെത്തുന്നതും സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ്. മകന്റെ പ്രകടനം കണ്ട് മനസ് നിറഞ്ഞ സച്ചിന്‍ ഓഫീഷ്യല്‍ ഐ ഡിയിലൂടെ വിവരം ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റുമിട്ടു.

sachin-news

സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ജൂനിയര്‍ തെണ്ടുല്‍ക്കറിന്റെ ക്രിക്കറ്റ് വിശേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീഡിയം പേസറും ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനുമായ അര്‍ജുന്‍ പക്ഷേ കഴിഞ്ഞ വര്‍ഷം അത്ര ഫോമിലായിരുന്നില്ല. അണ്ടര്‍ 16 മുംബൈ ടീമില്‍ നിന്നും അര്‍ജുന്‍ പുറത്തായിരുന്നു. അര്‍ജുന് 14 വയസ്സേ ആയുള്ളൂ എന്നും അര്‍ജുന്‍ വാര്‍ത്തകളില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും സച്ചിന്‍ തന്നെ പറഞ്ഞിരുന്നു.

എന്നാല്‍ 42 പന്തില്‍ നേടിയ ഈ മിന്നും സെഞ്ചുറി അര്‍ജുനെ വീണ്ടും ലൈം ലൈറ്റില്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശാരദാശ്രമം സ്‌കൂളിന് വേണ്ടി വിനോദ് കാംബ്ലിയുമൊത്ത് നേടിയ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പിലൂടെയാണ് സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

Story first published: Saturday, September 20, 2014, 16:34 [IST]
Other articles published on Sep 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+