Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ പേരിട്ട ഗ്രൗണ്ടില്‍ അര്‍ജുന്‍ തെണ്ടുല്‍റിന് സെഞ്ചുറി!

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിട്ട ഗ്രൗണ്ടില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വക മിന്നും സെഞ്ചുറി. മുംബൈ അണ്ടര്‍ 16 ടീമിന്റെ സെലക്ഷന്‍ ട്രയല്‍സായി കരുതപ്പെടുന്ന ടൂര്‍ണമെന്റിലാണ് അര്‍ജുന്റെ ഈ സെഞ്ചുറി. മുംബൈയിലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജിംഖാന ഗ്രൗണ്ടില്‍ അണ്ടര്‍ 16 പയ്യാഡെ ടൂര്‍ണമെന്റില്‍ സുനില്‍ ഗാവസ്‌കര്‍ ഇലവന് വേണ്ടിയാണ് അര്‍ജുന്‍ കളിക്കാനിറങ്ങിയത്.

156 പന്തില്‍ 106 റണ്‍സായിരുന്നു ജൂനിയര്‍ തെണ്ടുല്‍ക്കറിന്റെ സംഭാവന. 16 ഫോറുകളും 2 സിക്‌സും അര്‍ജുന്റെ ഇന്നിംഗ്‌സിന് ചന്തം ചാര്‍ത്തി. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ അര്‍ജുന്റെ സെഞ്ചുറി മികവില്‍ സുനില്‍ ഗാവസ്‌കര്‍ ഇലവന്‍ 218 റണ്‍സ് വരെയെത്തി. തുടക്കത്തിലേ തകര്‍ന്നുപോയ ടീമിന് വേണ്ടി അര്‍ജുന്‍ മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തത്.

sachinson

നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. സുനില്‍ ഗാവസ്‌കര്‍ ഇലവന് കളി രോഹിത് ശര്‍മ ഇലവന് എതിരായിട്ടായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇലവന്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍ ഇലവന്‍ എന്നിവയാണ് മറ്റ് ടീമുകള്‍. സ്വഭാവിക രീതിയില്‍ ബാറ്റ് ചെയ്ത അര്‍ജുനാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതെന്ന് കോച്ച് വികാസ് സതാം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അര്‍ജുന്‍ 42 പന്തില്‍ നിന്നും 118 റണ്‍സെടുത്തിരുന്നു. സ്മാഷ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടിയായിരുന്നു അര്‍ജുന്റെ ഈ പ്രകടനം. ആഷസ് പരിശീലനത്തിനിടെ ഇംഗ്ലണ്ട് ടീമിന്റെ നെറ്റ്‌സില്‍ മീഡിയം പേസറായ അര്‍ജുന്‍ പന്തെറിയാനും എത്തിയിരുന്നു.

Story first published: Wednesday, November 25, 2015, 11:39 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+