അഞ്ചുവിക്കറ്റ് പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; മുംബൈ ഗുജറാത്തിനെ തകര്‍ത്തു

മുംബൈ: അണ്ടര്‍ 19 വിനൂ മങ്കാദ് ട്രോഫിയില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ മുംബൈ ഗുജറാത്തിനെ തോല്‍പ്പിച്ചു. ടോസ് ജയിച്ച് ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച മുംബൈ അവരെ 142 റണ്‍സിന് പുറത്താക്കിയശേഷം ഒമ്പത് വിക്കറ്റ് വിജയമാഘോഷിക്കുകയായിരുന്നു. 8.2 ഓവറില്‍ ഒരു മെയ്ഡന്‍ ഓവറടക്കം 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ജുന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
മുന്‍നിര ബാറ്റ്‌സ്മാന്മാരെ വീഴ്ത്തിയ അര്‍ജുന്റെ പ്രകടനം മുംബൈയുടെ വിജയം അനായാസമാക്കി. 49.2 ഓവറില്‍ 142 റണ്‍സിന് ഗുജറാത്ത് പുറത്തായപ്പോള്‍ 38 ഓവറില്‍ മുംബൈ ലക്ഷ്യം കണ്ടു. വര്‍ദ്ധ്മാന്‍ ദത്തേശ് ഷാ (0), എല്‍.എം കൊച്ചെര്‍ (8), പ്രിയേഷ് (1), ജയമീത് പട്ടേല്‍ (26), ധ്രുവംഗ് പട്ടേല്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് അര്‍ജുന്‍ വീഴ്ത്തിയത്.

ഓപ്പണിങ് കൂട്ടുകെട്ടില്‍തന്നെ ഗുജറാത്ത് ജയമുറപ്പിച്ചിരുന്നു. ഓപ്പണര്‍മാരായ സുവേന്‍ പര്‍ക്കാറും ദിവ്യാന്‍ഷും ചേര്‍ന്ന് 108 റണ്‍സാണ് അടിച്ചുകൂട്ടിയത്. പര്‍ക്കാര്‍ പുറത്താകാതെ 67 റണ്‍സടിച്ചപ്പോള്‍ 45 റണ്‍സായിരുന്നു ദിവ്യാന്‍ഷിന്റെ സമ്പാദ്യം. ദിവ്യാന്‍ഷ് പുറത്തായശേഷം പ്രഗ്‌നേഷിനെ (27) കൂട്ടുപിടിച്ച് പര്‍ക്കാര്‍ മുംബൈയെ ജയത്തിലേക്ക് നയിച്ചു. ബംഗാളുമായും മധ്യപ്രദേശുമായാണ് മുംബൈയുടെ അടുത്ത മത്സരങ്ങള്‍. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ ഇടംനേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications