വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ മകനു ലോകകപ്പില്‍ എന്ത് കാര്യം? ഇന്ത്യക്കൊപ്പമല്ല, ഇംഗ്ലണ്ടിനൊപ്പം!! ഇതാണ് റോള്‍...

ഓള്‍റൗണ്ടറാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

By Manu
സച്ചിന്റെ മകൻ ഇംഗ്ലണ്ട് ടീമിനൊപ്പം, ജോ റൂട്ടിനായി പന്തെറിയുന്ന അർജ്ജുൻ തെൻഡുൽക്കർ

ലണ്ടന്‍: ലോകകപ്പില്‍ ഇന്നു നിര്‍ണായക പോരാട്ടത്തില്‍ ബദ്ധവൈരികളായ ഓസ്‌ട്രേലിയയെ നേരിടുന്ന ഇംഗ്ലണ്ട് ടീമിനെ സഹായിക്കാന്‍ ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും. പിതാവിന്റെ വഴിയെ ക്രിക്കറ്റിലേക്കു ചുവടുവച്ച അര്‍ജുന്‍ മികച്ച ഓള്‍റൗണ്ടറാവാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഫാസ്റ്റ് ബൗളിങിനൊപ്പം ബാറ്റിങിലുമാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എല്ലാവരും കോലിയല്ല, സ്മിത്തും വാര്‍ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്‍ഗന്‍ എല്ലാവരും കോലിയല്ല, സ്മിത്തും വാര്‍ണറും ഒരു ദയയും പ്രതീക്ഷിക്കേണ്ട!! തുറന്നടിച്ച് മോര്‍ഗന്‍

ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഓസീസിനെ തോല്‍പ്പിച്ചേ തീരൂവെന്ന വെല്ലുവിളിയുമാണ് ലോര്‍ഡ്‌സില്‍ ഇംഗ്ലീഷുകാര്‍ ഇറങ്ങുന്നത്. ഇതിനകം രണ്ടു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനു അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു.

നെറ്റ്‌സില്‍ സഹായിച്ചു

നെറ്റ്‌സില്‍ സഹായിച്ചു

നെറ്റ്‌സില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കു സഹായമേകാനാണ് അര്‍ജുന്‍ എത്തിയിരിക്കുന്നത്. ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ പന്തെറിഞ്ഞു കൊടുക്കുകയെന്ന റോളാണ് അര്‍ജുനുള്ളത്.
സച്ചിനില്‍ നിന്നും വ്യത്യസ്തമായി ഫാസ്റ്റ് ബൗളിങിനോടാണ് അര്‍ജുന് പ്രിയം. ഓറഞ്ച് കുപ്പായത്തില്‍ നെറ്റ്‌സില്‍ അതിവേഗത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞ 19കാരനായ അര്‍ജുനിലായിരുന്നു ഏവരുടെയും ശ്രദ്ധ.

മുഷ്താഖിന്റെ ശിക്ഷണം

മുഷ്താഖിന്റെ ശിക്ഷണം

തിങ്കളാഴ്ചയാണ് ഇംഗ്ലീഷ് ടീമിനെ നെറ്റ്‌സില്‍ പരിശീലനത്തിന് സഹായിക്കാന്‍ അര്‍ജുന്‍ ഒപ്പം ചേര്‍ന്നത്. പാകിസ്താന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും ഇപ്പോള്‍ ഇംഗ്ലീഷ് ടീമിന്റെ സ്പിന്‍ ഉപദേശകനുമായ സഖ്‌ലൈന്‍ മുഷ്താഖിന്റെ ശിക്ഷണത്തിലാണ് അര്‍ജുന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞത്.
ഇതാദ്യമായല്ല ഇത്തരത്തില്‍ താരം നെറ്റ്‌സില്‍ ഇംഗ്ലീഷ് ടീമിന്റെ ബൗളറാവുന്നത്. 2015ല്‍ ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരത്തിനു തയ്യാറെടുക്കുമ്പോഴും ഇംഗ്ലീഷ് ടീമിനൊപ്പം അന്ന് 15 കാരനായ അര്‍ജുനുമുണ്ടായിരുന്നു.

ജൂനിയര്‍ ടീമിനായി കളിച്ചു

ജൂനിയര്‍ ടീമിനായി കളിച്ചു

കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ കളിച്ചിരുന്നു. കൂടാതെ മുംബൈ ടി20 ലീഗില്‍ ആകാഷ് ടൈഗേഴ്‌സിനായും താരം കളിച്ചു.
2017-18 സീസണിലെ കൂച്ച് ബെഹര്‍ ട്രോഫിയില്‍ മുംബൈയുടെ അണ്ടര്‍ 19 ടീമിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളെടുത്തതോടെയാണ് അര്‍ജുന്റെ കഴിവ് ലോകം തിരിച്ചറിയുന്നത്.
കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടില്‍ വച്ച് സറേയുടെ രണ്ടാം ഇലവനെതിരേ എംസിസി യങ് ബോയ്‌സിനായി കളിച്ച അര്‍ജുന്‍ 2 വിക്കറ്റുമായി തിളങ്ങിയിരുന്നു.

Story first published: Tuesday, June 25, 2019, 14:21 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X