Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് പ്രണയാഭ്യര്‍ഥന നടത്തിയ വനിതാ ക്രിക്കറ്റ് താരം അര്‍ജുനോടൊപ്പം; സച്ചിന്‍ കുഴപ്പത്തിലാകുമോ?

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് പ്രണയാഭ്യര്‍ഥന നടത്തിയ ഇംഗ്ലീഷ് വനിതാ ക്രിക്കറ്ററും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള ഫോട്ടോ വൈറലാകുന്നു. ഇംഗ്ലീഷ് സുന്ദരി ഡാനിയേല വൈറ്റാണ് സച്ചിന്റെ മകനൊപ്പമുള്ളത്. അര്‍ജുന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഡാനിയേലയ്‌ക്കൊപ്പം ലഞ്ച് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു.

അടുത്തിടെ ഇന്ത്യയുടെ അണ്ടര്‍ 19 ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച അര്‍ജുന് പക്ഷെ ഏകദിന മത്സരങ്ങളില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തന്റെ മത്സരശേഷം ഇംഗ്ലണ്ട് ചുറ്റക്കറങ്ങുകയാണ് യുവ ക്രിക്കറ്റ്താരം. ഇതിനിടയിലാണ് ഡാനിയേലയുമായി കണ്ടുമുട്ടിയതും സൗഹൃദത്തിലാകുന്നതും. ഇംഗ്ലീഷ് വനിതാ താരമാണെങ്കിലും ഡാനിയേല ഇന്ത്യന്‍ ആരാധകര്‍ക്കും സുപരിചിതയാണ്.

sachinarjun

വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കണ്ട് 'കോലി മാരി മി' എന്ന് പരസ്യമായി ചോദിച്ച താരമാണ് ഡാനിയേല. തന്നോട് പ്രണയമുണ്ടായിരുന്ന താരത്തിന് കോലി പിന്നീട് തന്റെയൊരു ബാറ്റ് അയച്ചുകൊടുത്തിരുന്നു. എന്തായാലും വിരാട് കോലിയുടെ വിവാഹത്തിന് ഡാനിയേലയുടെ ആശംസാ സന്ദേശവും പിന്നീടെത്തി.

ഇത്ര പരസ്യമായി വിവാഹാഭ്യര്‍ഥന നടത്തിയ ഡാനിയേലയോട് അങ്ങിനെ ചെയ്യരുതെന്ന് കോലി പിന്നീട് പറഞ്ഞിരുന്നു. അത് ആരാധകര്‍ ഗൗരവമായി എടുക്കുമെന്നായിരുന്നു കോലിയുടെ ഉപദേശം. കോലിയെ വിട്ട് അര്‍ജുനുമായി കൂട്ടായതോടെ അച്ഛനെ പോലും അര്‍ജുനും പ്രായക്കൂടുതലുള്ള കാമുകിയെ വധുവാക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

Story first published: Tuesday, August 7, 2018, 17:36 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+