വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യുറാനെ നേരിടാന്‍ സച്ചിന്റെ മകന്‍... കോലിക്ക് പന്തെറിഞ്ഞ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 2014ല്‍ നേടിയ ചരിത്ര വിജയം എങ്ങനെയെങ്കിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായി മാറിയത് ഇംഗ്ലീഷ് യുവ താരം സാം ക്യുറാനായിരുന്നു. ബൗളിങിലും ബാറ്റിങിലും 20 കാരനായ ക്യുറാന്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

മല്‍സരഫലം എന്തുമാവട്ടെ... ടീം ഇന്ത്യ ഇവരെ കണ്ടില്ലെന്നു നടിക്കരുത്, ഇംഗ്ലണ്ടില്‍ കളിപ്പിച്ചേ തീരൂമല്‍സരഫലം എന്തുമാവട്ടെ... ടീം ഇന്ത്യ ഇവരെ കണ്ടില്ലെന്നു നടിക്കരുത്, ഇംഗ്ലണ്ടില്‍ കളിപ്പിച്ചേ തീരൂ

എന്നാല്‍, ക്യുറാന്റെ ബൗളിങ് ഭീഷണി മറികടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യ. ഇടംകൈയ്യന്‍ മീഡിയം പേസറായ ക്യുറാനെ മറികടക്കാന്‍ ഇന്ത്യ രംഗത്തിറക്കിയത് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ മകനെയാണ്. ഇടംകൈയ്യന്‍ പേസറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പ്രാക്ടീസ് സെക്ഷനില്‍ പന്തെറിഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേയും അര്‍ജുന്‍ തന്റെ ബൗളിങ് കരുത്ത് പരീക്ഷിച്ചു. അര്‍ജുനിലൂടെ കോലിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ലക്ഷ്യമിട്ടത് ക്യുറാനെയായിരുന്നു. നിലവില്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഇടംകൈയ്യന്‍ പേസര്‍മാരില്ലാത്തതാണ് അര്‍ജുന് അവസരം ലഭിക്കാന്‍ കാരണം.

arjun-tendulkar

അണ്ടര്‍ 19 ടീമിലംഗമായ അര്‍ജുന്‍ കോലിക്കെതിരേ നന്നായി പന്തെറിയുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അര്‍ജുനെ പരിശീലന സെഷനില്‍ നന്നായി വിനിയോഗിച്ച ഇന്ത്യ ക്യുറാനെ എങ്ങനെ നേരിടുമെന്ന് ഇനി കണ്ട് തന്നെ അറിയണം.

Story first published: Thursday, August 9, 2018, 15:35 [IST]
Other articles published on Aug 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X