അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക് എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നാല്‍ മതി!
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എന്നാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുക - കളി ആരാധകരുടെ ആകാംക്ഷയാണ്. സച്ചിനെപ്പോലെ ബാറ്റ്‌സ്മാനല്ല അര്‍ജുന്‍. മീഡിയം പേസ് ബൗളറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ്. തരക്കേടില്ലാത്ത ഓള്‍റൗണ്ടര്‍. എന്നാല്‍ മക്കളെക്കുറിച്ചുള്ള ചോദ്യങ്ങളോട് സച്ചിന്‍ ആശാവഹമായിട്ടല്ല ഇതുവരെ പ്രതികരിച്ചിരുന്നത്.
അര്‍ജുന്റെ ക്രിക്കറ്റ് കളിയും സാറയുടെ സിനിമാ അഭിനയവും മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളായപ്പോള്‍ സച്ചിന്‍ പറഞ്ഞത്, മക്കളെ അവരുടെ പാട്ടിന് വിടൂ എന്നാണ്. ഇപ്പോഴിതാ സച്ചിന്‍ പറയുന്നു, അര്‍ജുന് ക്രിക്കറ്റ് താരമാകുന്നതിലും ഇഷ്ടം ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാനാണെന്ന്. വ്യോമസേന ദിനാചരണച്ചടങ്ങില്‍ പങ്കെടുക്കവേയാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

അച്ഛനും വ്യോമസേനയില്‍
ഇന്ത്യയുടെ ക്രിക്കറ്റ് ഐക്കണ്‍ മാത്രമല്ല, വ്യോമസേനയില്‍ ഓണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ കൂടിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്‍ വ്യോമസേനയിലെത്തിയതാണോ അര്‍ജുനും വ്യോമസേനയോട് ഇഷ്ടം തോന്നാന്‍ കാരണം.

സച്ചിനും അതാണ് ആഗ്രഹം
എനിക്കും എന്റെ മകന്‍ ഇവിടെയെത്തിക്കാണാന്‍ ആഗ്രഹമുണ്ട്. സച്ചിന്‍ പറഞ്ഞു.

പ്രായമായിട്ടില്ല
16 വയസ്സ് മാത്രമേ ആയിട്ടുള്ളൂ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്ക്. ഭാവിയെക്കുറിച്ച് തീരുമാനിക്കാറായിട്ടില്ല എന്നും സച്ചിന്‍ പറഞ്ഞു.
Proud of the dedication of the #IndianAirForce. Every member plays the part to perfection. Thank you to each one of them for their commitment and many sacrifices.
Posted by Sachin Tendulkar onWednesday, October 7, 2015
ഫേസ്ബുക്കിലുമിട്ടു
വ്യോമസേനാംഗങ്ങളുടെ ആത്മസമര്‍പ്പണത്തെ സച്ചിന്‍ ഫേസ്ബുക്കിലൂടെ പ്രശംസിക്കുകയും ചെയ്തു. അവരുടെ അര്‍പ്പണബോധത്തിനും ത്യാഗത്തിനും താരം നന്ദിപറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications