അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്നു, സഹീര്‍ ഖാനെപ്പോലെ!
മുംബൈ: ജൂനിയര്‍ സച്ചിന്‍, ജൂനിയര്‍ തെണ്ടുല്‍ക്കര്‍ എന്നൊക്കെയാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സാധാരണ അറിയപ്പെടുന്നത്. എന്നാല്‍ സച്ചിന്റെ മകനാണ് എന്ന് കരുതി അര്‍ജുന്‍ സച്ചിനെപ്പോലെ ക്രിക്കറ്റ് കളിക്കും എന്ന് കരുതരുത്. ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍. എന്നാല്‍ അര്‍ജുന്റെ തട്ടകം അച്ഛനെപ്പോലെ ബാറ്റിംഗല്ല. പിന്നെയോ.
ഇടംകൈയന്‍ മീഡിയം പേസാണ് അര്‍ജുന്റെ ഇഷ്ടവിഷയം. ഇടയ്ക്ക് തകര്‍പ്പന്‍ ബാറ്റിംഗ് നടത്തുമെങ്കിലും ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന് അറിയപ്പെടാനാണ് അര്‍ജുന്റെ ശ്രമം. അര്‍ജുന്റെ കളി മെച്ചപ്പെടുത്താനായി പഴയ സഹതാരം സുബ്രതോ ബാനര്‍ജിയുടെ സഹായം തേടിയിരിക്കുകയാണ് സച്ചിന്‍. അര്‍ജുന്റെ ബൗളിംഗ് ആക്ഷന്‍ ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്റേതിന് സമാനമാണ് എന്നാണ് ബാനര്‍ജി പറയുന്നത്.

ജൂനിയര്‍ സച്ചിന്‍
15 കാരന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത് ജൂനിയര്‍ തെണ്ടുല്‍ക്കര്‍ എന്നാണ്. എന്നാല്‍ സച്ചിനെപ്പോലെ ബാറ്റിംഗല്ല അര്‍ജുന് പ്രിയം.

ജൂനിയര്‍ സഹീര്‍?
ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ സഹീര്‍ ഖാന്റെ ആക്ഷന് സമാനമാണ് അര്‍ജുന്റെ ബൗളിംഗ് ആക്ഷനെന്നാണ് കോച്ച് സുബ്രതോ ബാനര്‍ജി പറയുന്നത്. ഈ കളി തുടര്‍ന്നാല്‍ അര്‍ജുനെ ജൂനിയര്‍ സഹീര്‍ ഖാന്‍ എന്ന് വിളിക്കേണ്ടി വരും.

സഹീര്‍ ഖാന്‍
സമീപകാല ഇന്ത്യന്‍ ക്രിക്കറ്റില്‍, ബാറ്റിംഗില്‍ സച്ചിനെന്താണോ അതാണ് ബൗളിംഗില്‍ സഹീര്‍ ഖാന്‍. ഇന്ത്യയുടെ മുന്‍ നിര ബൗളറാണ് ഈ ഇടംകൈയന്‍.

അര്‍ജുനെ വെറുതെ വിടൂ
അര്‍ജുനെയും അര്‍ജുന്റെ കളികളെയും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കരുതെന്ന് സച്ചിന്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. അവനെ കളിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍.

ആത്മകഥയില്‍ അര്‍ജുന്‍
എന്നാല്‍ പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയില്‍ സച്ചിന്‍ അര്‍ജുനെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്.

ട്വിറ്ററിലും ഫേസ്ബുക്കിലും
കഴിഞ്ഞ മാസം സ്‌കൂള്‍ ക്രിക്കറ്റില്‍ അര്‍ജുന്‍ സെഞ്ചുറി നേടിയപ്പോള്‍ സച്ചിന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ സച്ചിന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications