വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?

നേര്‍ക്കുനേര്‍ കണക്കുകളില്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ പാക് നിരയെക്കാള്‍ ഒരുപടി മുകളിലാണ് ഇന്ത്യ

1

ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക ആവേശമാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ശത്രുത ക്രിക്കറ്റിലേക്ക് കടന്നുവരുന്നതിനാല്‍ത്തന്നെ പലപ്പോഴും രാജ്യങ്ങളുടെ അഭിമാന പോരാട്ടമായി ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍ മാറാറുണ്ട്. രണ്ട് ടീമിന്റെയും താരങ്ങള്‍ ഇത്രയും സമ്മര്‍ദ്ദത്തോടെ കളിക്കുന്ന മറ്റൊരു മത്സരമില്ലെന്ന് പറയാം.

നേര്‍ക്കുനേര്‍ കണക്കുകളില്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ പാക് നിരയെക്കാള്‍ ഒരുപടി മുകളിലാണ് ഇന്ത്യ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചില റെക്കോഡുകളും പാകിസ്താന്റെ സ്വപ്‌നങ്ങള്‍ക്ക് മുകളിലായിട്ടുണ്ട്. എളുപ്പത്തില്‍ പാകിസ്താന് തകര്‍ക്കാന്‍ സാധിക്കാത്ത ഇന്ത്യയുടെ ചില പ്രധാന റെക്കോഡുകളെക്കുറിച്ചറിയാം.

ഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചുഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചു

ടി20യില്‍ കൂടുതല്‍ 200 പ്ലസ് സ്‌കോര്‍

ടി20യില്‍ കൂടുതല്‍ 200 പ്ലസ് സ്‌കോര്‍

കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡുള്ള ടീമാണ് ഇന്ത്യ. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഇപ്പോഴും ടി20യില്‍ അതി ശക്തരാണ്. ഇന്ത്യ 21 തവണ ഇതുവരെ 200 പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ട്. ടി20യില്‍ ഈ നേട്ടം എളുപ്പമല്ല. പാകിസ്താന്‍ 10 തവണ മാത്രമാണ് ഇതുവരെ ടി20യില്‍ 200ലധികം സ്‌കോര്‍ നേടിയത്. ഇന്ത്യയെ ഈ റെക്കോഡില്‍ എളുപ്പത്തില്‍ മറികടക്കുക പാകിസ്താന് സാധിക്കില്ല. ശക്തരായ ബാറ്റിങ് നിരയുള്ള ഇന്ത്യ ഈ റെക്കോഡുകളില്‍ ഇനിയും മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് ജയം

നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് ജയം

ടെസ്റ്റില്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ഏത് എതിരാളികളെയും വിറപ്പിക്കുന്നതാണ്. പല വമ്പന്മാരെയും അവരുടെ തട്ടകത്തില്‍ വിറപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കാറുണ്ട്. വിരാട് കോലി ക്യാപ്റ്റനായ ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീം അസാധ്യ കുതിപ്പാണ് നടത്തിയതെന്ന് പറയാം. നാട്ടില്‍ ഇന്ത്യക്ക് എതിരാളികളില്ലാത്ത അവസ്ഥയാണുള്ളത്. ഇതുവരെ തട്ടകത്തില്‍ 112 ജയം ഇന്ത്യ നേടി. പാകിസ്താന്റെ തട്ടകത്തിലെ ജയം 60 മാത്രമാണ്. ഇന്ത്യയുടെ പകുതിപോലും ജയം നേടാന്‍ പാക് നിരക്ക് സാധിക്കാത്തതിനാല്‍ ഇന്ത്യയുടെ ഈ റെക്കോഡിനെ തൊടാനാവില്ലെന്ന് പറയാം.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

ഐസിസി 50 ഓവര്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ നോക്കൗട്ട്

ഐസിസി 50 ഓവര്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ നോക്കൗട്ട്

ഐസിസിയുടെ 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ നോക്കൗട്ട് കളിച്ച ടീമെന്ന റെക്കോഡില്‍ ഇന്ത്യയെ മറികടക്കാന്‍ പാകിസ്താനാവില്ല. 1983ലെ ലോകകപ്പ് കിരീട നേട്ടം മുതല്‍ 50 ഓവര്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ 26 തവണ നോക്കാട്ടില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താന്‍ ഇതുവരെ 18 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റില്‍ എളുപ്പമല്ലാത്ത ഈ നേട്ടത്തില്‍ പാകിസ്താന് ഇന്ത്യയെ മറികടക്കാനാവില്ലെന്ന് തന്നെ പറയാം.

ലോകകപ്പില്‍ പാകിസ്താനെതിരേ 12 തുടര്‍ ജയം

ലോകകപ്പില്‍ പാകിസ്താനെതിരേ 12 തുടര്‍ ജയം

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യയെ പാകിസ്താന്‍ ആദ്യമായി തോല്‍പ്പിച്ചത് 2021ലെ ടി20 ലോകകപ്പിലാണ്. 10 വിക്കറ്റിനായിരുന്നു വിരാട് കോലി നയിച്ച ഇന്ത്യയെ ബാബര്‍ അസം ക്യാപ്റ്റനായ പാകിസ്താന്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി 12 തവണ പാകിസ്താനെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഈ റെക്കോഡിന് മറുപടി നല്‍കി ഒപ്പമെത്താന്‍ പാകിസ്താന് ഒരിക്കലും സാധിച്ചേക്കില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം ഈ മാസം 28നാണ് നടക്കാന്‍ പോകുന്നത്.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പര

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പര

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ആദ്യം വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലും രണ്ടാം തവണ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇതുവരെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് സാധിച്ചെങ്കിലും പാകിസ്താനത് പെട്ടെന്ന് സാധിക്കില്ലെന്നുറപ്പ്.

Story first published: Sunday, August 14, 2022, 16:37 [IST]
Other articles published on Aug 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X