Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അണ്‍നോണ്‍ ക്രിക്കറ്റര്‍' സച്ചിന്റെ കുടുംബഫോട്ടോ വൈറലാകുന്നു!

ലണ്ടന്‍: മിസ്സിസ് തെണ്ടുല്‍ക്കര്‍ക്കൊപ്പം ഫോട്ടോ എടുക്കുമ്പോള്‍ ഇടയില്‍ കയറിയ അണ്‍നോണ്‍ ക്രിക്കറ്റര്‍ - ഇങ്ങനെ ഒരു അടിക്കുറിപ്പോടെ സച്ചിന്റെ കുടുംബ ഫോട്ടോ ട്വിറ്ററില്‍ വൈറലാകുന്നു. ആരാധകര്‍ വാളെടുക്കാന്‍ വരട്ടെ, പടമിട്ടത് ജെഫ്രി ആര്‍ചറാണ്. മുന്‍ രാഷ്ട്രീയ നേതാവും ഇംഗ്ലണ്ടിലെ ബെസ്റ്റ് സെല്ലറുമായ ജെഫ്രി ആര്‍ചര്‍.

ആരാണീ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കുപ്രസിദ്ധമായ മറിയ ഷറപ്പോവന്‍ ചോദ്യത്തിന് പാരഡിയായാണ് ആര്‍ചര്‍ ട്വിറ്ററില്‍ ഈ അടിക്കുറിപ്പ് എഴുതിയത്. ജൂലൈ 17ന് വൈകുന്നേരം ഏഴരയോടെയാണ് ആര്‍ചര്‍ ട്വിറ്ററില്‍ രണ്ട് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. അഞ്ജലിയും ആര്‍ചറും മുന്നിലും സച്ചിന്‍ പിന്നിലുമായി നില്‍ക്കുന്ന ഫോട്ടോയ്ക്കാണ് ആര്‍ചര്‍ മേല്‍പറഞ്ഞ അടിക്കുറിപ്പിട്ടത്.

sachin

അല്‍പസമയത്തിന് ശേഷം സച്ചിന്റെ മറ്റൊരു പടം കൂടി പോസ്റ്റ് ചെയ്ത് ആര്‍ചര് സംഭവം പറഞ്ഞുതീര്‍ത്തു. തമാശയാണ് എന്ന് മനസിലാകാത്ത ആരാധകര്‍ വല്ലവരുമുണ്ടെങ്കില്‍ ഷറപ്പോവയുടെ സ്ഥിതി ആയിപ്പോകും എന്ന് പേടിച്ചിട്ടാകണം ആര്‍ചര്‍ രണ്ടാമത്തെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടാകുക. ലണ്ടനിലെ ഒരു പരിപാടിക്കിടെയായിരുന്നു ആര്‍ചറിന്റെ കുസൃതി.

വിംബിള്‍ഡണ്‍ മത്സരങ്ങള്‍ക്കിടയില്‍, സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ടെന്നീസ് സുന്ദരി മറിയ ഷറപ്പോവയെ അവരുടെ ഫേസ്ബുക്ക് പേജില്‍ സച്ചിന്‍ ആരാധകര്‍ മൃഗീയമായി ആക്രമിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ള ആരാധകര്‍ ചേര്‍ന്ന് നടത്തിയ ഈ സൈബര്‍ ആക്രമണം വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തെ കളിയാക്കുകയായിരുന്നു 74 കാരനായ ആര്‍ചര്‍.

Story first published: Saturday, July 19, 2014, 12:16 [IST]
Other articles published on Jul 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+