ആരാധകരുടെ പ്രിയങ്കരികള്‍,കളി പറഞ്ഞ് ആവേശം നിറയ്ക്കുന്ന സുന്ദരികളായ അഞ്ച് അവതാരികമാര്‍
ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെയാണ് അവതാരകരെ ആരാധകര്‍ കൂടുതല്‍ അറിയാന്‍ ആരംഭിച്ചത്. ക്രിക്കറ്റിന്റെ ആവേശം ഒട്ടും കുറയാതെ ആരാധകരിലേക്കെത്തുന്നതില്‍ അവതാരകരുടെ പങ്ക് വളരെ വലുതാണ്. ഐപിഎല്ലില്‍ ആരാധകരുടെ ഇടയിലൂടെ വരെ എത്തി കളി ആവേശം പങ്കുവെച്ചിരുന്ന അവതാരകരുമുണ്ടായിരുന്നു. വനിതാ അവതാരകര്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവോടെയാണ് ഈ മേഖലയിലേക്ക് കൂടുതല്‍ എത്തുന്നത്. ക്രിക്കറ്റിനെ കൂടുതല്‍ ആരാധകരിലേക്ക് അടുപ്പിക്കുന്ന സുന്ദരികളായ അഞ്ച് ക്രിക്കറ്റ് അവതാരികമാരെ പരിചയപ്പെടാം.

അര്‍ച്ചന വിജയ
അവതാരികയായി ടെലിവിഷന്‍ പരിപാടികളിലൂടെ വലിയ ആരാധക പിന്തുണയുള്ളയാളാണ് അര്‍ച്ചന വിജയ. 2004ല്‍ മോഡലിങ് രംഗത്ത് സജീവമായ അര്‍ച്ചന വിജെ എന്ന നിലയിലും പ്രശസ്തയാണ്. നിയോ സ്‌പോര്‍ട്‌സിലാണ് കൂടുതലായും ഇവര്‍ ക്രിക്കറ്റ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്. സോണിക്ക് ഐപിഎല്‍ സംപ്രേഷണാവകാശം ലഭിച്ചപ്പോഴെല്ലാം പ്രധാന അവതാരികമാരിലൊരാള്‍ അര്‍ച്ചനയായിരുന്നു.

ശിബാനി ദണ്ഡേക്കര്‍
നര്‍ത്തകി,പാട്ടുകാരി,മോഡല്‍,അവതാരിക തുടങ്ങിയ മേഖലയിലെല്ലാം മികവ് കാട്ടിയിട്ടുള്ള ആളാണ് ശിബാനി ദണ്ഡേക്കര്‍. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്ന താരമാണ് ശിബാനി. 38കാരിയായ ശിബാനി നിലവില്‍ മോഡലെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങുന്നത്. 2011-2015വരെ ഐപിഎല്ലില്‍ അവതാരികയായി ശിബാനി തിളങ്ങിയിരുന്നു. വലിയ ഫോളോവേഴ്‌സും ഇവര്‍ക്കുണ്ട്. സുശാന്ത് രജപുതിന്റെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്കിടെ ശിബാനിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

മായന്തി ലാംഗര്‍
മായന്തി ലാംഗറിനെ അറിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വളരെ ചുരുക്കമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മായന്തി സീ സ്‌പോര്‍ട്‌സില്‍ ഫുട്‌ബോള്‍ അവതാരികയായാണ് തുടങ്ങിയത്. 2010ലെ ഫിഫ ലോകകപ്പും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമെല്ലാം മായന്തിയുടെ അവതരണത്തിലൂടെയാണ് വലിയൊരു വിഭാഗം പ്രേക്ഷകരും കണ്ടത്. പിന്നീട് സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പമാണ് മായന്തി പ്രവര്‍ത്തിച്ചത്. 2011,2015ഏകദിന ലോകകപ്പ്,ടി20 ലോകകപ്പ് എന്നിവയിലെല്ലാം അവതാരികയായി പ്രവര്‍ത്തിച്ച മായന്തി നിരവധി ഐപിഎല്‍ സീസണുകളുടെയും ഭാഗമായിട്ടുണ്ട്.

ലേഖ വാഷിങ്ടണ്‍
ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ലേഖ വാഷിങ്ടണ്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും ആരാധകര്‍ക്ക് വലിയ സുപരിചിതയായ ആളാണ്. തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി ഭാഷകളിലെല്ലാം ലേഖ അഭിനയിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ സിഎസ്‌കെയുടെ അവതാരികയായി ലേഖയുണ്ടായിരുന്നു. നിലവില്‍ അഭിനയ രംഗത്തും ഗാന രചനയിലുമെല്ലാമാണ് ലേഖ ശ്രദ്ധ നല്‍കിയിരിക്കുന്നത്.

ഷൊണോലി നഗ്രാണി
ബോളിവുഡ് താരവും അവതാരികയുമായ ഷൊണാലി നഗ്രാണി എല്ലാവര്‍ക്കും സുപരിചിതയായ ആളാണ്. മോഡലിങ്ങില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഷൊണാലി ഈ മേഖലയില്‍ത്തന്നെയാണ് നിലവില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. സൂം ടിവി,സ്റ്റാര്‍ വണ്‍ ചാനലുകളില്‍ അവതാരികയായി എത്തിയിട്ടുള്ള ഷൊണാലി 2006ലെ ചാമ്പ്യന്‍സ് ട്രോഫി,2007ലെ ടി20 ലോകകപ്പ്,2008ലെ ഐപിഎല്‍ തുടങ്ങിയവയെല്ലാം വിവിധ ചാനലുകള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. 35കാരിയ ഷൊണാലി നിലവില്‍ അവതാരികയെന്ന നിലയില്‍ വലിയ സജീവമല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications