വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ അര്‍ഹിച്ച ലോകകിരീടം, ഒത്തുകളിയെന്ന ആരോപണം അസംബന്ധം- അന്വേഷിക്കണമെന്ന് ഡിസില്‍വ

2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്നായിരുന്നു ആരോപണം

കൊളംബോ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം 2011ലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന ആരോപണത്തെക്കുറിച്ചായിരുന്നു. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ശ്രീലങ്കയിലെ കായിക മന്ത്രി ആയിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയായിരുന്നു ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇതിനെതിരേ ലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര, മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ എന്നിവര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഒത്തുകളിയാണെങ്കില്‍ അതിന്റെ തെളിവുകള്‍ പുറത്തു വിടണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും 1996ലെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയുമായ അരവിന്ദ ഡിസില്‍വയും വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ആരോപണം അസംബന്ധം

മന്ത്രിയുടെ ആരോപണം അസംബന്ധമാണെന്നും ഇത് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനു വേണ്ടി ഐസിസി, ബിസിസിഐ, എസ്എല്‍സി എന്നിവര്‍ വിശദമായി അന്വേഷണം നടത്തണമെന്നും ഡിസില്‍വ ആവശ്യപ്പെട്ടു. ഒരു പ്രാദേശിക ചാനലിനോടു സംസാരിക്കുകയായിരുന്നു എസ്എല്‍സിയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
2011ലെ ലോകകപ്പ് ലങ്ക ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അലുത്ഗമഗെ ആരോപണം. താന്‍ രാജ്യത്തെ കായിക മന്ത്രിയാരിക്കെയാണ് ഈ സംഭവം നടന്നത്. എന്നാല്‍ രാജ്യത്തിന്റെ ഭാവിയെ ഓര്‍ത്ത് ഒത്തുകളിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. ശ്രീലങ്കയായിരുന്നു അന്നു ലോകകപ്പ് ജയിക്കേണ്ടിയിരുന്നതെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തരുത്

ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിനെ കന്നി ലോകകപ്പ് നേട്ടം കൂടിയായിരുന്നു 2011ലേത്. ഇത്തരത്തിലുള്ള ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ നേട്ടത്തെ സംശയത്തിന്റെ നിഴലില്‍ ആക്കരുതെന്ന് ഡിസില്‍വ ആവശ്യപ്പെട്ടു. ഞങ്ങള്‍ ലോകകപ്പ് നേട്ടം ആഘോഷിച്ചതു പോലെ സച്ചിനെപ്പോലുള്ളവരും ജീവിതകാലം മുഴുവന്‍ ഈ വിജയത്തിന്റെ മധുരം നുണയട്ടെ. സച്ചിന്റെയും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികളുടെയും താല്‍പ്പര്യം പരിഗണിച്ച് ഒത്തുകളിയിലൂടെയാണോ തങ്ങള്‍ക്കു ലോകകപ്പ് ലഭിച്ചത് എന്നതിനെക്കുറിച്ചു നിഷ്പക്ഷമായി അന്വേഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും അവിടുത്തെ ക്രിക്കറ്റ് ബോര്‍ഡും മുന്‍കൈ എടുക്കണമെന്നും ഡിസില്‍വ അഭ്യര്‍ഥിച്ചു.
ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ നിരവധി പേരെയാണ് ബാധിക്കപ്പെടുന്നത്. ഞങ്ങളെ മാത്രമല്ല, സെലക്ടര്‍മാര്‍, താരങ്ങള്‍, ടീം മാനേജ്‌മെന്റ് എന്നിവര്‍ക്കു നേരെയെല്ലാം സംശയമുയരും. മാത്രമല്ല അര്‍ഹിച്ച ലോകകപ്പ് അന്നു സ്വന്തമാക്കിയ ഇന്ത്യയുടെ നേട്ടവും ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നമ്മള്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്ന ഗെയിമിന്റെ ഭാവിയെ കരുതിയും ഇത് അനിവാര്യമാണെന്നു ഡിസില്‍വ പറഞ്ഞു.

ആറു വിക്കറ്റ് വിജയം

2011ലെ ലോകകപ്പില്‍ ലങ്കയെ നയിച്ചത് ഇതിഹാസ വിക്കറ്റ് കീപ്പറായിരുന്ന സങ്കക്കാരയായിരുന്നു. ഫൈനലില്‍ റണ്‍ചേസ് നടത്തിയാണ് എംഎസ് ധോണി നയിച്ച ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. 28 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമുള്ള ഇന്ത്യയുടെ ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ തകര്‍പ്പന്‍ സിക്‌സറിലൂടെയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍ നേടിയത്. 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഗൗതം ഗംഭീര്‍ (97), ധോണി (91*) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Story first published: Monday, June 22, 2020, 14:56 [IST]
Other articles published on Jun 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X